കുവൈറ്റ് സിറ്റി മാര്‍ത്തോമാ ഇടവകയുടെ കുടുംബസംഗമം

Update: 2025-02-03 12:50 GMT

കുവൈറ്റ് സിറ്റി മാര്‍ത്തോമാ ഇടവകയുടെ ഇരുപത്തിരണ്ടാമത് കുടുംബസംഗമം 2025 ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 3 മണി മുതല്‍ 10 മണി വരെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് കോമ്പൗണ്ടില്‍ നടത്തപ്പെടുന്നു. ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റര്‍ എന്നിവര്‍ അണിനിരക്കുന്ന ഗാനവിരുന്ന് കുടുംബസംഗമത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.

വിവിധ കലാപരിപാടികള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കുന്ന ഭക്ഷണശാലകള്‍, നാടന്‍ തട്ടുകട, എന്നിവയും ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസിന്റെയും, ജനറല്‍ കണ്‍വീനര്‍ ശ്രീ. ബിനു മാത്യു തോമസിന്റെയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Similar News