കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ മെമ്പര്‍ ഷിപ്പ് ക്യാമ്പയിന്‍ പ്രചരണഭാഗമായി ഹസ്സാവിയ ശാഖ സംഗമം കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ആസിഫിന് ഐ.ഐ.സി അംഗത്വം ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി നല്‍കി.
സംഗമത്തില്‍ ശാഖ പ്രസിഡന്റ് മുഹമ്മദ് ശാക്കിര്‍ നന്തി അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതാക്കളായ മുഹമ്മദ് അനസ്, അയ്യൂബ് ഖാന്‍ മാങ്കാവ്, മുഹമ്മദ്, അസീസ് നിലമ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു. ടി.എം അബ്ദുറഷീദ് സ്വാഗതവും റിജാസ് എരമംഗലം നന്ദിയും പറഞ്ഞു.