കുവൈറ്റ് : കുവൈറ്റിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളുടെ സംയുക്ത കൂട്ടായ്മ കെ. ഇ. സി. എഫ് -ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ദി ഡിവൈന്‍ സ്റ്റാര്‍' എന്ന പേരില്‍ ക്രിസ്തുമസ് ഗാനസന്ധ്യ ഡിസംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് എന്‍. ഇ. സി. കെ പള്ളിയില്‍ നടക്കും. ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, ഇവാന്‍ജലിക്കല്‍, ക്നാനായ, സി.എസ്‌ഐ. സഭകളില്‍ നിന്നും പതിനേഴ് പള്ളികളില്‍ നിന്ന് ഗായകസംഘങ്ങള്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കും.
കെ. ഇ. സി. എഫ് പ്രസിഡന്റ് റവ. സിബി പി.ജെ യുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസെബിയോസ് ഉത്ഘാടനം നിര്‍വ്വഹിക്കും. അഭിവന്ദ്യ യാക്കൂബ് മാര്‍ ഐറേനിയോസ് ക്രിസ്തുമസ് സന്ദേശം നല്‍കും. കണ്‍വീനര്‍ റവ. ബിനു എബ്രഹാം, കോര്‍ഡിനേറ്റര്‍ കുരുവിള ചെറിയാന്‍, സെക്രട്ടറി ബാബു കെ തോമസ്, ട്രഷറര്‍ ജിബു ജേക്കബ് വര്‍ഗ്ഗീസ്, ഫിലിപ്പ് തോമസ് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നു.