തെലുങ്ക് സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ ഒരു മണിക്ക് 500 ലധികം ഷോകള്‍; 100 കോടി ഓപ്പണിംഗില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്: വിജയെയും പ്രഭാസിനെയും പിന്നിലാക്കാന്‍ ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'

Update: 2024-09-26 06:38 GMT

ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേവര. ദേവരുടെ കളക്ഷന്‍ പ്രതീക്ഷകള്‍ക്കും അപ്പുറമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏകദേശം 500ലധികം ഷോകളാണ് ഒരു മണിക്ക് പുലര്‍ച്ചെ ഉണ്ടാകുകയെന്നുമാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ്.

സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. പ്രീ സെയിലായി ദേവര 75 കോടി രൂപയില്‍ അധികം നേടിയതിനാല്‍ 100 കോടി ഓപ്പണിംഗില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേവരയുടെ റിലീസ് സെപ്തംബര്‍ 27നാണ്. 10 ലക്ഷം ടിക്കറ്റുകള്‍ ദേവര സിനിമയുടേതായി വിറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‌നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

രാജമൌലിയുടെ വന്‍ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്. ജൂനിയര്‍ എന്‍ടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെന്‍സണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എന്‍ടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എന്‍ടിആറിന്റെ ദേവര സിനിമയും വന്‍ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Tags:    

Similar News