'ഈ നികൃഷ്ട ജന്മങ്ങള്‍ പിന്നെയും പാടും 'മനുഷ്യനാകണം മനുഷ്യനാകണം'....; ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ; എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെ'; ഉമ തോമസിന് പരുക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വാര്‍ത്തയിലെ മോശം കമന്റിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
മോശം കമന്റിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് ഗുരുതരപരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് മോശം കമന്റുകള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വാര്‍ത്തയുടെ പ്രതികരണമാണിത്. ഈ നികൃഷ്ട ജന്മങ്ങള്‍ പിന്നെയും പാടും 'മനുഷ്യനാകണം മനുഷ്യനാകണം'.... ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.
ആംബുലന്‍സിന്റെയൊന്നും ആവശ്യമില്ല. എന്തിനാണ് ഇത്ര ധൃതി പിടിച്ചു കൊണ്ടുപോകുന്നത്.... പതുക്കെ പോയാല്‍ മതി, ആര്‍ക്കിത്ര ധൃതി..... എന്നിങ്ങനെയായിരുന്നു കമന്റുകള്‍. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടിയുമായി രംഗത്ത് വന്നത്. രാഹുലിന്റെ പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വന്നത്. എല്ലാത്തിലും രാഷ്ട്രീയവും മതവും ചികഞ്ഞു നോക്കുന്നവര്‍... മാങ്കൂട്ടത്തില്‍ ഇത്തരം അല്‍പ്പത്തര കമെന്റ്കള്‍ താങ്കളെപോലുള്ളവര്‍ എടുത്ത് കാണിക്കരുത്. അവഗണിക്കുക..... ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കണ്ടിട്ട് നമ്മുടെ നേതാവ് കൂടെ മരിക്കട്ടെ ഇതിലും വലുത് കാണിച്ചു തരാം എന്ന് പറഞ്ഞ അന്തം കമ്മികളില്‍ നിന്ന് ഇതല്ലേ വരൂ.... സ്വന്തം അമ്മ വീണു കിടന്നാലും ആദ്യം പാര്‍ട്ടിക്കാരി ആണോ എന്ന് നോക്കും അല്ലെങ്കില്‍ ഇതാവും കമ്മ്യൂണിസ്റ്റ് പ്രതികരണം ?? ഇങ്ങനെ പോകുന്നു കമന്റുകള്‍.
കോവിഡ് സമയത്ത് അമിത്ഷായ്ക്ക് അസുഖമായി എന്ന് കേട്ടപ്പോള്‍ കോണ്‍ഗ്രസുകാരുടെ പ്രതികരണങ്ങള്‍ ഞങ്ങളും കണ്ടതാണ്. പിന്നെ ഇക്കാര്യത്തില്‍ നിങ്ങളുടെ മുന്നണിയിലെ ടീമുകള്‍ പറയുന്നതിന് നിങ്ങള്‍ തന്നെ അനുഭവിക്കുക.... എല്ലാം നിന്റെ പാര്‍ട്ടി കുപ്പിപാല്‍ കൊടുത്തു വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ ആണ്....നീയൊക്കെ ഉണ്ടാക്കി വിട്ട വ്യാജന്മാര് തന്നെ ആകും....നിനക്കാണോ രാഹുലേ മര്യാദ- , സഖാവ് കുഞ്ഞനന്തന്‍ ചത്തു എന്ന് പറഞ്ഞവനല്ലേ നീ.നീ ആദ്യം സംസ്‌ക്കാരം പടിക്ക് ..... എന്നിങ്ങനെ വിമര്‍ശിച്ചും കമന്റുകളുണ്ട്.
നേരത്തെ സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പത്തടിയോളം ഉയരത്തില്‍ നിന്നാണ് താഴെ വീണതെന്നാണ് വിവരം. വി.ഐ.പി ഗാലറിയില്‍ നിന്നാണ് അപകടം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച എം.എല്‍.എയുടെ സ്‌കാനിങ് ഉള്‍പ്പെടെ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രി സജി ചെറിയാനുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റേജ് കെട്ടിയതില്‍ എന്തെങ്കിലും തരത്തിലുള്ള അപാകത സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരാനുണ്ട്.