ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല: സ്വാസികയുടെ ലബ്ബര്‍ പന്തിനെ പ്രശംസിച്ച് മലയാള താരങ്ങള്‍; കണ്ണുനിറഞ്ഞ് സ്വാസിക

ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല

Update: 2024-09-25 10:52 GMT

നവാഗത സംവിധായകന്‍ തമിഴരശന്‍ പച്ചമുത്തുവിന്റെ ലബ്ബര്‍ പന്ത് എന്ന ചിത്രത്തില്‍ സ്വസികയുടെ പ്രകടനത്തില്‍ പ്രശംസയുമായി മലയാളി താരങ്ങള്‍. ഇന്നലെ കൊച്ചിയില്‍ നടന്ന സെലിബ്രറ്റി ഷേകയിലാണ് സിനിമ കാണാന്‍ താരങ്ങള്‍ എത്തിയത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്.

നിരവധി താരങ്ങളാണ് സെലിബ്രിറ്റി ഷോയില്‍ എത്തിച്ചേര്‍ന്നത്. സ്വാസികയ്ക്ക് ഒപ്പം ഹരീഷ് കല്യാണ്‍, ആട്ടകത്തി ദിനേശ്, സഞ്ജന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷക പ്രശംസ കൊണ്ടും നിരൂപക പ്രശംസ കൊണ്ടും തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഗംഭീര വിജയം കൈ വരിക്കുകയാണ്.

സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, താരങ്ങളായ വിനയ് ഫോര്‍ട്ട്, ബാല, മുന്ന, ദ്രുവ്, ദിനേശ് പണിക്കര്‍,മഞ്ജു പിള്ളൈ, ശിവദാ, അനന്യ, സരയു, മഞ്ജരി, കാര്‍ത്തിക് സൂര്യ, കെ.എസ്. പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ലബ്ബര്‍ പന്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ എത്തിച്ചേര്‍ന്നത്. ഷോക്ക് ശേഷം ഗംഭീര പ്രകടനമാണ് താരങ്ങളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സ്വാസികക്ക് ലഭിച്ചത്.

സന്തോഷത്തോടെ നിറ കണ്ണുകളോടെ കൂട്ടുകാരോടൊപ്പം നില്‍ക്കുന്ന സ്വാസികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്ന് സ്വാസിക പറഞ്ഞു. കേരളത്തിലും മികച്ച പ്രേക്ഷക നിരൂപക അഭിപ്രായങ്ങള്‍ ലഭിക്കുന്നതില്‍ കൂടുതല്‍ സന്തോഷിക്കുന്നെന്നും സ്വാസിക അഭിപ്രായപ്പെട്ടു. കേരളത്തില്‍ മികച്ച സ്വീകാര്യത ആണ് ലബ്ബര്‍ പന്തിന് ലഭിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

മലയാളത്തില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി റിലീസ് ചെയ്തത്. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രത്തില്‍ ഗ്രേസ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍

Tags:    

Similar News