ഇന്തോനേഷ്യയിലേക്ക് വൻതോതിൽ ഇന്ത്യന്‍ 'നാസി' കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നു; ലക്ഷ്യം 10 ദശലക്ഷം ടണ്‍ അരി; കടൽ കടക്കുന്നത് 'ബസുമതി ഇതര അരി'; ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടു; പ്രതീക്ഷയോടെ ഇന്ത്യ!

Update: 2025-01-03 08:56 GMT

ഡൽഹി: കടൽ കടന്ന് നമ്മുടെ അരി ഇന്തോനേഷ്യയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്തോനേഷ്യയിലേക്ക് ഇന്ത്യ വലിയ തോതിലാണ് അരി കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. 10 ദശലക്ഷം ടണ്‍ അരിയാണ് അടുത്ത നാല് വര്‍ഷങ്ങള്‍ കൊണ്ട് ഇന്തോനേഷ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുക. ബസുമതി ഇതര അരിയാണ് കയറ്റുമതി ചെയ്യുക.

രാജ്യത്തെ അരിയുടെ ശേഖരം വലിയതോതില്‍ വര്‍ദ്ധിച്ചതും മികച്ച വിളവെടുപ്പുമാണ് അരിയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 250 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ പ്രധാന ഭക്ഷണം അരികൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളാണ്. പക്ഷേ ഈ വര്‍ഷം ഇന്തോനേഷ്യയിലെ അരി ഉല്‍പാദനത്തില്‍ 2.4 3% കുറവാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ആകെ അരി ഉല്‍പാദനം 30.34 ദശലക്ഷം ടണ്‍ ആയി കുറയാനാണ് സാധ്യത. 2023ല്‍ മഴയുടെ ലഭ്യതയില്‍ ഉണ്ടായ കുറവാണ് ഇന്‍ഡോനേഷ്യയിലെ അരി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചത്.

നാഷണല്‍ കോപ്പറേറ്റീവ് എക്സ്പോര്‍ട്സ് ലിമിറ്റഡ് ആണ് ഇന്തോനേഷ്യയിലേക്ക് അരി കയറ്റുമതി ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ദേശീയ സഹകരണ മന്ത്രാലയവും ഇന്തോനേഷ്യയിലെ വ്യാപാരമന്ത്രാലയവുമായി കരാറായിട്ടുണ്ട്. കയറ്റുമതി ചെയ്യാനുള്ള അരി രാജ്യത്തെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കും. രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍ ആമ്. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Tags:    

Similar News