ബൈഡന്റെ സഹായത്തോടെ സാങ്കേതിക മികവ് നേടിയ ചൈന കമ്യൂണിസ്റ്റ് ചാറ്റ് ബോട്ടിലൂടെ മൂന്നാം ലോകമഹായുദ്ധത്തിന് മേല്‍ക്കൈ നേടിയോ? ചൈനയുടെ ഫ്രീ ഡീപ് സീക്കിനെ ചുറ്റി ദുരൂഹതകള്‍ ഏറെ

Update: 2025-01-29 05:39 GMT

ചൈന കുറഞ്ഞ ചെലവില്‍ വികസിപ്പിച്ച് ആഗോള വിപണിയില്‍ അവതരിപ്പിച്ച എ.ഐ പ്ളാറ്റ്‌ഫോമായ ഡീപ്പ്സീക്കിന്റെ കുതിപ്പ് ആഗോള ടെക്ക് ഭീമന്‍മാര്‍ക്ക് വെല്ലുവിളിയാകുന്നു. ലോകത്തിലെ മുന്‍നിര കമ്പനികളായ എന്‍വിഡിയ, ഓപ്പണ്‍എ.ഐ, മെറ്റ, ഗൂഗിള്‍ എന്നിവയുടെയെല്ലാം ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ന്നടിഞ്ഞു. യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ടെക്‌നോളജി കമ്പനികളുടെ ഓഹരികളിലും കനത്ത വിലത്തകര്‍ച്ചയുണ്ടായി. ചൈനയും യു.എസും തമ്മിലുള്ള സാങ്കേതികവിദ്യ യുദ്ധമായാണ് നിക്ഷേപകര്‍ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നത്.

എന്നാല്‍ ഇതിലെ വിചിത്രമായ ഒരു കാര്യം അമേരിക്കന്‍ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് ചൈന പുതിയ സംവിദാനം വികസിപ്പിച്ചെടുത്തത് എന്നതാണ്. ആറ് മില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിന് ചെലവ് വന്നത് എന്നാണ് ചൈനീസ് കമ്പനി അവകാശപ്പെടുന്നത്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് ചൈനക്ക് ഇക്കാര്യത്തില്‍ വന്‍തോതിലാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പലരും സംശയിക്കുന്നത് ചൈന ഇപ്പോള്‍ പുറത്തിറക്കിയ ചാറ്റ്ബോട്ടിലൂടെ ഒരു മൂന്നാം ലോകമഹായുദ്ധം വരകിയാണെങ്കില്‍ അതില്‍ മേല്‍ക്കൈ നേടാനുള്ള സ്ഥിതിയിലേക്ക് എത്തിയോ എന്നാണ്. ചൈനക്കാര്‍ ഡീപ്പ് സീക്കിനെ കമ്മ്യൂണിസ്റ്റ് ചാറ്റ്ബോട്ട് എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്.

ഡീപ്പ്് സീക്കിന്റെ സി.ഇ.ഒ യായ ലിയാങ് വെന്‍ഫെങ് ഇപ്പോള്‍ ചൈനയിലെ ജനങ്ങളുടെ ഹീറോയായി മാറിയിരിക്കുകയാണ്. മൈക്രോചിപ്പിന് ചൈനക്ക് മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കക്ക് നല്‍കിയ ഏറ്റവും നല്ല പണി ഇതാണെന്നാണ് ചൈനാക്കാര്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം നേരിടാനും ചൈന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ്. ടെക്ക് കമ്പനികളുടെ യാഥാര്‍ത്ഥ്യബോധമില്ലാത്ത മൂല്യവുംവിപണികളിലെ അമേരിക്കന്‍ അപ്രമാധിത്വവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡീപ്സീക്കിന്റെ വരവോടെ ലോകമെമ്പാടുമുള്ള കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയില്‍ വലിയ നിക്ഷേപം നടത്തുന്നതില്‍ പുനര്‍വിചിന്തനം നടത്തുകയാണ്.

വന്‍കിട ടെക്ക് ഭീമന്‍മാര്‍ ഓരോ വര്‍ഷവും നടത്തുന്ന നിക്ഷേപത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് പുതിയ പ്ളാറ്റ്‌ഫോം വികസിപ്പിച്ചത്. ഡീപ്പ്സീക്കിന്റെ നിര്‍മ്മാണ ചെലവ് 58 ലക്ഷം ഡോളര്‍ എന്നത് സിലിക്കണ്‍വാലിക്കുള്ള മുന്നറിയിപ്പെന്ന് ട്രംപ് വ്യക്തമാക്കി. ഡീപ്സീക്കിന്റെ മുന്നേറ്റം അമേരിക്കയിലെ ടെക്ക് കമ്പനികള്‍ കൂടുതല്‍ കരുതലോടെ നീങ്ങണമെന്ന മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിത ബുദ്ധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നതിനാല്‍ അമേരിക്കയ്ക്ക് പുതിയ സംഭവ വികാസങ്ങള്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡീപ്പ്സീക്കിന് മികച്ച പ്രതികരണത്തിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ഓഹരി വില തിങ്കളാഴ്ച തകര്‍ന്നടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ 60,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും വലിയ തകര്‍ച്ചയുണ്ടാകുന്നത്. ആഗോള വിപണിയെ പിടിച്ചുകുലുക്കിയ ഡീപ്പ്സീക്കിന് ഇന്ത്യയിലും ഉപഭോക്താക്കള്‍ കൂടുന്നു. ആപ്പിളിന്റെ ഐ.ഒ.എസില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡാണ് ഡീപ്പ്സീക്ക് നേടിയത്. ചാറ്റ്ജിപിടി, ജെമിനി എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ഡീപ്പ്സീക്ക് കുതിക്കുന്നത്.

Tags:    

Similar News