സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നാലെ തകര്‍പ്പന്‍ ബൗളിങ്ങുമായി ഓവര്‍ടണും; 18 റണ്‍സിന് വീഴ്ത്തിയത് 4 വിക്കറ്റുകള്‍; സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ഡല്‍ഹിയെ വീഴ്ത്തിയത് 23 റണ്‍സിന്

സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

Update: 2026-04-11 18:43 GMT

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിനാണ് ചെന്നൈ തകര്‍ത്തത്. സഞ്ജു സാംസന്റെ സെഞ്ച്വറിയുടെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടായി. 18 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ഓവര്‍ടണ്‍ ആണ് ഡല്‍ഹിയെ തകര്‍ത്തത്. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.

സ്റ്റബ്സിന് പുറമെ പതും നിസ്സങ്കയാണ് (24 പന്തില്‍ 41) അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റൊരു താരം. കെ എല്‍ രാഹുല്‍ (18), സമീര്‍ റിസ്വി (6), അക്സര്‍ പട്ടേല്‍ (1), ഡേവിഡ് മില്ലര്‍ (17), അഷുതോഷ് ശര്‍മ (19), അക്വിബ് നബി (4) എന്നിവര്‍ നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (4), ലുങ്കി എന്‍ഗിഡി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നടരാജന്‍ (1) പുറത്താവാതെ നിന്നു. നേരത്തെ, ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെ (36 പന്തില്‍ 59) അര്‍ധെ സെഞ്ചുറി നേടി. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. ഗെയ്കവാദ് അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. ഏഴാം ഓവറില്‍ ഗെയ്കവാദ് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് ചെന്നൈ ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് സഞ്ജു-മാത്രെ സഖ്യം ചെന്നൈയെ മുന്നോട്ട് നയിച്ചു. വൈകാതെ മാത്രെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്സും മൂന്ന് ഫോറും നേടി മാത്രെ റിട്ടയേര്‍ട്ട് ഔട്ടാവുകയായിരുന്നു. സഞ്ജുവിനൊപ്പം 113 റണ്‍സാണ് മാത്രെ കൂട്ടിചേര്‍ത്തത്.

പിന്നാലെ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കി. 19-ാം ഓവറിലാണ് സഞ്ജു സെഞ്ചുറി നേടുന്നത്. ഐപിഎല്ലില്‍ ഒന്നാകെ സഞ്ജുവിന്റെ നാലാം സെഞ്ചുറിയാണിത്. നാല് സിക്സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്്. ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ഇന്നും ചെന്നൈ ഇറങ്ങിയത്.

ജത്തോടെ രണ്ടു പോയിന്റു ലഭിച്ച ചെന്നൈ, ഒന്‍പതാം സ്ഥാനത്തേയ്ക്കു കയറി. ഒരു പോയിന്റുമായി കൊല്‍ക്കത്തയാണ് അവസാന സ്ഥാനത്ത്.

Tags:    

Similar News