മുന്‍ മന്ത്രി സി എഫ് തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് അന്തരിച്ചു
മുന്‍ മന്ത്രി സി എഫ് തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് അന്തരിച്ചു
Update: 2025-05-19 15:07 GMT
ചങ്ങനാശേരി: മുന്‍ മന്ത്രിയും ചങ്ങനാശ്ശേരി എംഎല്‍എയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകള്‍ അഡ്വക്കേറ്റ് സിനി തോമസ്(49) അന്തരിച്ചു. ഇന്നുപുലര്‍ച്ചെ നാലേകാലിനായിരുന്നു അന്ത്യം. ബീനാ ട്രാവല്‍സ് ഉടമ ബോബി മാത്യുവിന്റെ ഭാര്യയും കോട്ടയം ബാറിലെ അഭിഭാഷകയുമായിരുന്നു അവര്‍.
എ കെ ആന്റണി മന്ത്രിസഭയിലെയും, തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെയും ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു സി എഫ് തോമസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. അഡ്വ.സിനി തോമസിന്റെ സംസ്‌കാരം പിന്നീട്.