കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഇ വി ശ്രീധരന്‍ അന്തരിച്ചു; അന്ത്യം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; ദീര്‍ഘകാലം കലാകൗമുദി പത്രാധിപസമിതി അംഗം

ഇ വി ശ്രീധരന്‍ അന്തരിച്ചു

Update: 2025-04-02 06:52 GMT

കോഴിക്കോട്: പ്രശസ്ത കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഇ വി ശ്രീധരന്‍ അന്തരിച്ചു.കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന്, വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കലാകൗമുദിയില്‍ ജോലി ചെയ്യവെ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നതെങ്കിലും കോവിഡ് കാലം മുതല്‍ ജന്മദേശമായ വടകര നാദാപുരം റോഡില്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു. സംസ്‌കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പില്‍ നടക്കും.

ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി ശ്രീധരന്‍ പ്രവര്‍ത്തിച്ചിരുന്നു. മദ്രാസില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഇ വി ശ്രീധരന്‍ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് രണ്ട് വര്‍ഷം കോണ്‍ഗ്രസ്സിന്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും പ്രവര്‍ത്തിച്ചു.

എലികളും പത്രാധിപരും, ഈ നിലാവലയില്‍, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കള്‍ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്.

Tags:    

Similar News