ഇന്ത്യന്‍ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ആധുനികതയുടെ സ്പര്‍ശം നല്‍കിയ മികവ്; ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍: അന്തരിച്ച ഡിസൈനിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം രോഹിത് ബാലിന് ആദരാഞ്ജലികള്‍
ഫാഷന്‍ ഡിസൈനിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം രോഹിത് ബാലിന് ആദരാഞ്ജലികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് വിപ്ലവമായി മാറിയ വിശ്വപ്രസിദ്ധ കയ്യൊപ്പിനു വിട. ബോളിവുഡ് താരങ്ങള്‍ക്കു പ്രിയങ്കരനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ആധുനികതയുടെ കയ്യൊപ്പ് ചാര്‍ത്തിയ സങ്കല്‍പ്പങ്ങളായിരുന്നു രോഹിത് ബാലിന്റേത്. നൂതന ആവിഷ്‌കാരങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ച രോഹിത് അക്കാലത്ത് ബോളിവുഡ് താരങ്ങളുടടെയും പ്രിയ ഡിസൈനര്‍ ആയി മാറിയിരുന്നു.
കാശ്മീര്‍ സ്വദേശിയായ അദ്ദേഹം ബോളിവുഡിലെത്തി പുരാതന സങ്കല്‍പ്പങ്ങളെല്ലാം മാറ്റി മറിച്ചു. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്നു ബാല്‍. ഏതാനും മാസങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആശുപത്രിവാസം വേണ്ടിവന്നിരുന്നെങ്കിലും തുടര്‍ന്ന് ജോലിയില്‍ തിരികെയെത്തിയിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന ലാക്‌മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ ബാലിന്റെ സൃഷ്ടികളുണ്ടായിരുന്നു. അവസാനത്തെ ഷോയും അതായിരുന്നു. റാംപില്‍ കാലിടറി വീഴാന്‍ തുടങ്ങിയതിനു പിന്നാലെ അനാരോഗ്യം വീണ്ടും ചര്‍ച്ചയായി.
സൗന്ദര്യതലത്തില്‍ മാത്രമല്ല, സാംസ്‌കാരിക സവിശേഷത കൊണ്ടും പകരം വയ്ക്കാനാകാത്തതായിരുന്നു രോഹിത് ബാലിന്റെ വസ്ത്രശേഖരം. ഓരോ സൃഷ്ടിയിലും ഇന്ത്യന്‍ നെയ്ത്തുപാരമ്പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി. പമേല ആന്‍ഡേഴ്‌സനും ഉമ തര്‍മനും ഉള്‍പ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ബാലിന്റെ ഡിസൈനുകള്‍ അണിഞ്ഞിട്ടുണ്ട്.