യശ്വന്ത് സഹായിജിയുടെ 'നാരിയല്‍ കാ പാനി'! അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപം; 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന ഡയലോഗ് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസം; തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും നിറച്ച സന്ദേശം; എന്തുകൊണ്ട് ആ സിനിമ മലയാളിയുടെ നേര്‍ചിത്രമായി?
കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തെ 'സന്ദേശത്തിന്' മുന്‍പും പിന്‍പും എന്ന് രണ്ടായി വിഭജിച്ചാലും അത് ഒട്ടും അതിശയോക്തിയാകില്ല. അന്ധമായ പാര്‍ട്ടി ഭക്തിയെയും രാഷ്ട്രീയ ജീര്‍ണ്ണതകളെയും ഇത്രത്തോളം നിശിതമായി വിചാരണ ചെയ്ത മറ്റൊരു സിനിമ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയായിരുന്നു. ഇന്നും കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും.
യശ്വന്ത് സഹായിജിയുടെ 'നാരിയല്‍ കാ പാനി' (ഇളനീര്‍ വെള്ളം) എന്ന പ്രയോഗം മലയാളിയുടെ രാഷ്ട്രീയ അസംബന്ധങ്ങളെ പരിഹസിക്കാന്‍ ശ്രീനിവാസന്‍ കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായിരുന്നു. ഡല്‍ഹിയില്‍ നിന്നെത്തുന്ന കേന്ദ്ര നേതാവിനെ സ്വീകരിക്കാന്‍ തടിച്ചുകൂടുന്ന പ്രാദേശിക നേതാക്കളുടെ പൊള്ളത്തരവും വ്യക്തിപൂജയും ഈ ഒരൊറ്റ രംഗത്തിലൂടെ അദ്ദേഹം തുറന്നുകാട്ടി. ഹിന്ദി അറിയാത്ത മലയാളി രാഷ്ട്രീയക്കാരന്‍ 'നാരിയലിനെ' സ്ത്രീയായി തെറ്റിദ്ധരിച്ച് നടത്തുന്ന തര്‍ജ്ജമകള്‍ ഇന്നും മലയാളി പൊട്ടിച്ചിരിയോടെയാണ് കാണുന്നത്. സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളേക്കാള്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ് ശ്രീനിവാസന്‍ ഇതിലൂടെ വെള്ളിത്തിരയില്‍ വിചാരണ ചെയ്തത്.
'യശ്വന്ത് സഹായി' എന്നത് വെറുമൊരു കഥാപാത്രമല്ല, മറിച്ച് അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപമാണ്. ഒരു തുള്ളി ഇളനീര്‍ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അണികളുടെ അവസ്ഥയിലൂടെ രാഷ്ട്രീയത്തിലെ അടിമത്ത മനോഭാവത്തെ ശ്രീനിവാസന്‍ വരച്ചുകാട്ടി. ഒരേ വീട്ടില്‍ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുന്ന സഹോദരങ്ങളിലൂടെ കേരളത്തിലെ രാഷ്ട്രീയ അസംബന്ധങ്ങളെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന ഡയലോഗ് ഇന്നും അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസ ചിഹ്നമായി നിലനില്‍ക്കുന്നു. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി കുടുംബത്തെയും സ്വന്തം ജീവിതത്തെയും ബലികൊടുക്കുന്ന യുവാക്കളുടെ പൊള്ളത്തരം ശ്രീനിവാസന്‍ തന്റെ മൂര്‍ച്ചയുള്ള വരികളിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം കൂടിയാണെന്ന വലിയ സന്ദേശം ഈ ചിത്രം നല്‍കി. ഇടതുപക്ഷ-വലതുപക്ഷ ഭേദമന്യേ നേതാക്കളുടെ കാപട്യങ്ങളെ കുമാരന്‍പിള്ള എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം വെള്ളിത്തിരയില്‍ പകര്‍ത്തി. ഒരു വിപ്ലവകാരിക്ക് തന്റെ ചുറ്റുമുള്ള ലോകത്തെ എത്രത്തോളം സൂക്ഷ്മമായി വിമര്‍ശിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു സന്ദേശം. ആ വലിയ പ്രതിഭ വിടവാങ്ങുമ്പോഴും ചായക്കടകളിലും പൊതുയിടങ്ങളിലും അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ അനശ്വരമായി തുടരും.
മലയാളിയുടെ രാഷ്ട്രീയ അസംബന്ധങ്ങളെ പരിഹസിക്കാന്‍ ശ്രീനിവാസന്‍ കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള പ്രയോഗങ്ങളിലൊന്നാണ് 'യശ്വന്ത് സഹായിജിയും' അദ്ദേഹത്തിന്റെ 'നാരിയല്‍ കാ പാനിയും'. സന്ദേശം എന്ന സിനിമയിലാണ് രാഷ്ട്രീയ നേതാക്കളുടെ പൊള്ളത്തരവും അന്ധമായ വ്യക്തിപൂജയും തുറന്നുകാട്ടാന്‍ ഇതിലും മികച്ചൊരു ഉദാഹരണമായി ഇത് ശ്രീനിവാസന്‍ പേനയിലൂടെ സൃഷ്ടിച്ചത്. ഡല്‍ഹിയില്‍ നിന്ന് വരുന്ന ഒരു കേന്ദ്ര നേതാവിനെ സ്വീകരിക്കാന്‍ തടിച്ചുകൂടുന്ന പ്രാദേശിക നേതാക്കളുടെയും അണികളുടെയും ബഹളത്തിനിടയില്‍, സഹായിജിക്ക് കുടിക്കാന്‍ 'നാരിയല്‍ കാ പാനി' (ഇളനീര്‍ വെള്ളം) വേണമെന്ന ആവശ്യം ഉയരുന്നതോടെയാണ് ആ രാഷ്ട്രീയ നാടകം തുടങ്ങുന്നത്. ഹിന്ദി അറിയാത്ത മലയാളി നാരയലിന് കൊടുത്തത് സ്ത്രീയെന്ന തര്‍ജ്ജമായണ്. അങ്ങനെ ആ സംഭാഷണം പുതിയ തലത്തിലെത്തി.
ഒരു സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പിന്നാലെ പോകുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ് ശ്രീനിവാസന്‍ സന്ദേശത്തിലൂടെ വെള്ളിത്തിരയില്‍ വിചാരണ ചെയ്തത്. 'യശ്വന്ത് സഹായി' എന്നത് വെറുമൊരു കഥാപാത്രമല്ല, മറിച്ച് അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപമാണ്. ഇളനീര്‍ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അണികളുടെ അവസ്ഥയിലൂടെ രാഷ്ട്രീയത്തിലെ അടിമത്ത മനോഭാവത്തെയാണ് തുറന്നു കാട്ടിയത്. ചിരിയുടെ അകമ്പടിയോടെ താന്‍ പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയ സന്ദേശം ഏറ്റവും ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ ശ്രീനിവാസന് ഇതിലൂടെ സാധിച്ചു.
ഒരേ വീട്ടില്‍ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുന്ന സഹോദരങ്ങളിലൂടെ കേരളത്തിലെ രാഷ്ട്രീയ അസംബന്ധങ്ങളെ ശ്രീനിവാസന്‍ തമാശരൂപേണ കീറിമുറിച്ചു. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന ഡയലോഗ് ഇന്നും മലയാളിക്ക് വെറുമൊരു തമാശയല്ല, മറിച്ച് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസ ചിഹ്നമാണ്. കേവലം ചിരിപ്പിക്കുക എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം കൂടിയാണെന്ന് ചിത്രം ഓര്‍മ്മിപ്പിച്ചു. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി കുടുംബത്തെയും സ്വന്തം ജീവിതത്തെയും ബലികൊടുക്കുന്ന യുവാക്കളുടെ പൊള്ളത്തരം ശ്രീനിവാസന്‍ തന്റെ മൂര്‍ച്ചയുള്ള വരികളിലൂടെ തുറന്നുകാട്ടി. ഇടതുപക്ഷ-വലതുപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കളുടെ കാപട്യങ്ങളെ കുമാരന്‍പിള്ള എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം വെള്ളിത്തിരയില്‍ പകര്‍ത്തി.
