മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് അന്ത്യം; ദാരുണാന്ത്യം സംഭവിച്ചത് സിദ്ദിഖ്, ഭാര്യ റീഷ എന്നിവര്‍ക്ക്

മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് അന്ത്യം

Update: 2025-10-28 06:28 GMT

മലപ്പുറം: മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സിദ്ദിഖ് (32), ഭാര്യ റീഷ (27) എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവ് ഇക്ബാല്‍ നഗറില്‍ ഇന്ന് രാവിലെ 8:30ഓടെയാണ് അപകടം.

നിയന്ത്രണം വിട്ട കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News