വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരി മരിച്ചു; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരി മരിച്ചു

Update: 2026-01-10 08:31 GMT

കഴക്കൂട്ടം: കഴക്കൂട്ടം മേല്‍പ്പാലത്തിന് സമീപം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. ചിറ്റാറ്റുമൂക്ക് കരിഞ്ഞ വയല്‍ ശ്രീ വിശാഖം വീട്ടില്‍ സന്ധ്യ (38) യാണ് മരിച്ചത്. ബുധന്‍ രാവിലെ 7.30ഓടെ ഹോട്ടല്‍ ജിഞ്ചറിന് മുന്‍വശമുള്ള എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലായിരുന്നു അപകടം.

ടെക്‌നോപാര്‍ക്കിലെ ഗൈഡ്ഹൗസ് ജീവനക്കാരിയായിരുന്ന സസ്യ ഓഫീസിലേക്ക് പോകവേ അതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. റോഡില്‍ വീണ സന്ധ്യയുടെ ഇരുകാലുകളിലും ബസിന്റെ ടയര്‍ കയറിയിറങ്ങി. വലതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. ഇടതു കാലിന് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭര്‍ത്താവ്: രാജേഷ്. മകള്‍: നിധി.

Tags:    

Similar News