കുടുംബവീട്ടില്‍ കളിക്കാന്‍ പോയി; കാല് വഴുതി നിര്‍മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണു; കണ്ണൂരില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം
നിര്‍മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണു; കണ്ണൂരില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-12-05 15:49 GMT
കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമികനിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.