വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു
വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-23 11:47 GMT
കൂത്തുപറമ്പ് : മെരു വമ്പായില് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക ദാരുണമായി മരിച്ചു. മൂന്നാംപീടിക പള്ളിക്കുന്നിന് സമീപത്തെ ചെറുവളത്ത് സരോജിനി (64)യാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടി തെളിക്കുന്നതിനിടെയാണ് അപകടം. കൂത്തുപറമ്പ് ഫയര്‍ ഫോഴ്സെത്തി ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.