ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ അന്തരിച്ചു; അന്ത്യം സ്വദേശമായ അമിനിയില്‍ വെച്ച്
ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-30 05:26 GMT
കൊച്ചി: ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. ബുധനാഴ്ച രാവിലെ സ്വദേശമായ അമിനിയില്‍ വെച്ചാണ് അന്ത്യം. എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്.
ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമാകുകയായിരുന്നു. ജെ.ഡി.യു സ്ഥാനാര്‍ഥിയായാണ് മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസിലെ പി.എം. സഈദിനെ പരാജയപ്പെടുത്തി 2004ലാണ് അദ്ദേഹം വിജയിച്ചത്.
സരോമ്മബീയാണ് ഭാര്യ. അഭിഭാഷകനും എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസിഡന്റുമായ അഡ്വ. കോയ അറഫ മിറാജ്, മുര്‍തസ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.