ഡിസംബര്‍ ഒന്നാം തിയതി വിവാഹം; ഒരാഴ്ച പിന്നിടുമ്പോള്‍ മരണം; നാടിന് തീരാനോവായി നേഹ: മരണം സംഭിച്ചത് ഭര്‍ത്താവിന്റെ സ്‌കൂട്ടറിന് പിന്നില്‍ ഇരിക്കുമ്പോള്‍ ക്രെയിനിടിച്ചുണ്ടായ അപകടം
ഡിസംബര്‍ ഒന്നാം തിയതി വിവാഹം; ഒരാഴ്ച പിന്നിടുമ്പോള്‍ മരണം; നാടിന് തീരാനോവായി നേഹ
മലപ്പുറം: നവവധു വാഹനാപകടത്തില്‍ മരിച്ചു. പാണമ്പി ഇഎംഎസ് നഴ്‌സിങ് കോളജിനു സമീപം പുളിക്കല്‍ നജ്മുദ്ദീന്റെ മകള്‍ നേഹ (22) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു നേഹയുടെ വിവാഹം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ ഇടിച്ചായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ജൂബിലി ജംക്ഷനു സമീപമാണ് അപകടം.
ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി അസ്ഹര്‍ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്ഹറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ പിന്നില്‍നിന്നെത്തിയ ക്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദില്‍ കബറടക്കും. അല്‍ശിഫ നഴ്‌സിങ് കോളജില്‍ ബിഎസ്സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫളീല. സഹോദരങ്ങള്‍: നിയ, സിയ.