റിസോര്‍ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു; മൂന്നാറില്‍ ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം: മരിച്ചത് മധ്യപ്രദേശില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ മകന്
റിസോര്‍ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു; മൂന്നാറില്‍ ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം: മരിച്ചത് മധ്യപ്രദേശില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ മകന്
അടിമാലി: റിസോര്‍ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണ് ഒന്‍പതു വയസ്സുകാരന് ദാരുണമായി മരിച്ചു. ചിത്തിരപുരത്തെ എട്ടുനില റിസോര്‍ട്ടിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ കുട്ടി 6-ാം നിലയിലെ ജനാലവഴി താഴേക്ക് തെറിച്ച് വീഴുക ആയിരുന്നു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ സാഗര്‍ ദലാല്‍-മഹാജന് മഹല്ലാമണ്ടി ദമ്പതികളുടെ മകന് പ്രറാഭ്യ ദലാല്‍ ആണു മരിച്ചത്. ടീ കാസില്‍ റിസോര്‍ട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ച രാവിലെ മരിച്ചു.
പൊലീസ് പറയുന്നത്: മധ്യപ്രദേശില്‍ നിന്നുള്ള 16 അംഗ സംഘം തിങ്കളാഴ്ച വൈകിട്ടു റിസോര്‍ട്ടിലെത്തി. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി. മുറിയില്‍ എത്തിയതോടെ കസേരയില്‍ കയറിനിന്ന് കുട്ടി സ്ലൈഡിങ് ജനാല തുറക്കുന്നതിനിടെ പുറത്തേക്കു വീഴുകയായിരുന്നു. കസേര തെന്നി മാറിയതാണ് അപകടത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.