പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വഗ്രഹത്തില്‍

പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വഗ്രഹത്തില്‍

Update: 2025-07-23 04:07 GMT

പന്തളം: പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി, കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. 94 വയസ്സായിരുന്നു. ചൊവ്വാഴ്ച്ച, രാത്രി 11 മണിക്ക് സ്വഗ്രഹത്തില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമര സേനാനി തൃശൂര്‍ കുറ്റിമുക്ക് എറണൂര്‍ ഇല്ലത്ത് പരേതനായ നീല കണ്ഠന്‍ നമ്പൂതിരിയുടെ പത്നിയാണ്.

പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ട്രഷറര്‍ ദീപാവര്‍മ്മ മകളാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം ) മരുമകനാണ്. പരേതരായ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ പുണര്‍തം നാള്‍ കെ രവി വര്‍മ്മ, പരേതയായ വലിയ തമ്പുരാട്ടി തിരുവാതിര നാള്‍ ലക്ഷ്മി തമ്പുരാട്ടി, കെ. രാജരാജവര്‍മ്മ (ഓമല്ലൂര്‍ അമ്മാവന്‍), കെ .രാമവര്‍മ്മ ( ജനയുഗം ), എന്നിവര്‍ സഹോദരങ്ങളാണ്.

ശവദാഹം ഉച്ചക്ക് ശേഷം മൂന്നിന് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും. ആശൂലം മൂലം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം അടച്ചു. ആഗസ്റ്റ് രണ്ടിന് വീണ്ടും തുറക്കും.

Tags:    

Similar News