1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി; എക്സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തി; മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു
Update: 2025-11-08 03:08 GMT
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
എക്സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തിയതു വലിയ വാര്‍ത്തയായിരുന്നു. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം. ഭാര്യ സി.എം.ഓമന. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. മക്കള്‍: ആര്‍.പ്രപഞ്ച് ഐഎഎസ്, ആര്‍.വിവേക്.