മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടുള്ളി അന്തരിച്ചു; വിട പറഞ്ഞത് ന്യൂഡല്‍ഹിയില്‍ ബി.ബി.സിയുടെ ബ്യൂറോ ചീഫായി 22 വര്‍ഷം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടുള്ളി അന്തരിച്ചു

Update: 2026-01-25 15:13 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ക്ക് ടുള്ളി(90) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂഡല്‍ഹിയില്‍ ബി.ബി.സിയുടെ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ച 22 വര്‍ഷക്കാലം മാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു . ഇന്ത്യന്‍ സമൂഹത്തോടുള്ള ആഴത്തിലും സന്തുലിതവുമായി റിപ്പോര്‍ട്ടിങ് സമീപനമായിരുന്നു മാര്‍ക്കിന്റേത്. മാധ്യമപ്രവര്‍ത്തനത്തിനു പുറമെ എഴുത്തിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. നോ ഫുള്‍ സ്റ്റോപ്പ്‌സ് ഇന്‍ ഇന്ത്യ, ഇന്ത്യ ഇന്‍ സ്ലോ മോഷന്‍, ദി ഹര്‍ട്ട് ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കൃതികള്‍ രാജ്യത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് ചിന്തനീയവും മാനുഷികവുമായ ഒരു കാഴ്ചപ്പാട് ജനങ്ങള്‍ക്ക് നല്‍കാന്‍ സഹായിച്ചു.

ബി.ബി.സി റേഡിയോയിലും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച അതുല്യ സംഭാവനക്ക് രാജ്യം 2005ല്‍ പദ്മ ഭൂഷണ്‍ നല്‍കി ആദരിച്ചു.

Tags:    

Similar News