പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു; വിട പറഞ്ഞത് ഒരു തലമുറയെ ത്രസിപ്പിച്ച നിരവധി നോവലുകള്‍ വാരികകളില്‍ ഴുതിയ നോവലിസ്റ്റ്; വാരികാ പ്രസിദ്ധീകരണ രംഗത്തെ അതികായന്‍

പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു

Update: 2025-11-06 07:19 GMT

കോട്ടയം: പ്രശസ്ത നോവ ലിസ്റ്റ് സതീശ് കച്ചേരിക്കടവ് (69) അന്തരിച്ചു. കച്ചേരിക്കടവ് തൈപ്പറമ്പില്‍ പരേതരായ കൃഷ്ണന്‍ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകനാണ്. ഒരുകാലത്ത് മലയാളത്തില മുന്‍നിര വാരികാ പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയ വ്യക്തിയാണ്. വാരിക പ്രസിദ്ധീകരണ രംഗത്ത് പത്രക്കാര്‍ക്ക് ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്തത്ര പ്രതിഭാധനനായിരുന്നു കച്ചേരിക്കടവ്. ഒരു തലമുറയെ ത്രസിപ്പിച്ച നിരവധി നോവലുകല്‍ എഴുതിയ നോവലിസ്റ്റായിരുന്നു അദ്ദേഹം.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കച്ചേരിക്കടവിലെ വീട്ടില്‍ നടക്കും. സഹോദരങ്ങള്‍ :വത്സമ്മ തങ്കപ്പന്‍ മറിയപ്പള്ളി, കോമളവല്ലി ഗോപാലന്‍ അതിരമ്പുഴ, പൊന്നമ്മ ചന്ദ്രഭാനു മറിയപ്പള്ളി, ലതികമ്മ ചെല്ലപ്പന്‍ അഞ്ചേരി, ടി.കെ അനില്‍കുമാര്‍( ശ്രീകൃഷ്ണ ഓട്ടോപ്പാര്‍ട്‌സ് തെക്കുംഗോപുരം).

Tags:    

Similar News