തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ; മരണപ്പെട്ടത് കെ റെയില്‍ ജീവനക്കാരി; ഡ്രൈവര്‍ക്കെതിരെ കേസ്
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു
Update: 2024-12-11 14:24 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമന്‍സ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.
തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.