കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

അജ്ഞാതന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Update: 2025-01-11 15:09 GMT

തിരുവല്ല: കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് മരിച്ച അജ്ഞാതപുരുഷന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. ചങ്ങനാശ്ശേരി-തിരുവല്ല റോഡില്‍ പെരുംതുരുത്തി പിട്ടാപ്പള്ളില്‍ ഏജന്‍സിസിന് മുന്‍വശമാണ് വ്യാഴാഴ്ച്ച രാത്രി 9.20 ന് അപകടമുണ്ടായത്.

റോഡ് മുറിച്ചു നടന്നു പോയ അജ്ഞാതന്നെയാണ് തിരുവല്ല ഭാഗത്തേക്ക് വന്ന െഎസ്ആര്‍ടിസി ബസ് ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഇതേ ബസില്‍ തന്നെ കൊണ്ടു വന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

ഉയരം 158 സെന്റിമീറ്റര്‍, ഇരുനിറം, നരച്ച സമൃദ്ധമായ താടിരോമങ്ങള്‍. 65 വയസ് തോന്നും. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഏതെങ്കിലും നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. തിരുവല്ല പോലീസ് സ്റ്റേഷന്‍ 04692600100,എസ് എച്ച് ഓ തിരുവല്ല 9497987053,

എസ് ഐ തിരുവല്ല 9497980242.

Tags:    

Similar News