മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് നല്‍കിയത് ബാഗ് 'ഖര മാലിന്യ സംസ്‌കരണത്തിന്' ചെലവാക്കേണ്ട കേന്ദ്രഫണ്ട്! കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഡയറക്ടറും സാസ്‌കാരിക ഡയറക്ടറും ഒരു മുഖമായപ്പോള്‍ അതിന്റെ ഗുണം കിട്ടിയത് ചലച്ചിത്ര അക്കാദമിക്കും; അടൂരാന്റെ വിമര്‍ശനം വെട്ടിലാക്കിയ സിനിമാ നയരൂപീകരണ കോണ്‍ക്ലേവ് ബാഗ് കഥ
തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള സിനിമാ നിര്‍മ്മാണം അഴിമതിയും സ്വജനപക്ഷപാതവുമാകാനുള്ള സാധ്യതകളാണ് സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത ചലിത്രക്കാരന്‍ ചര്‍ച്ചയാക്കിയത്. ഇതിനൊപ്പം സിനിമാ നയ രൂപീകരണ കോണ്‍ക്ലേവിലെ മറ്റൊരു പ്രീതിപ്പെടുത്തലും ചര്‍ച്ചകളിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് കൊടുക്കാനായി കേരളാ ഫിലിം പോളിസി കോണ്‍ക്ലേവില്‍ തയ്യറാക്കിയ ബാഗും പൊതുജനാവശ്യ ഫണ്ട് ധൂര്‍ത്തിന് തെളിവാണ്.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പൊതുമേഖലാ ബന്ധമുള്ള പ്രോജക്ടാണ് ഈ ബാഗ് സ്പോണ്‍സര്‍ ചെയ്തത്. കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ വകയാണ് ബാഗ്. സിനിമാ പ്രമുഖര്‍ക്ക് നല്‍കിയ ബാഗില്‍ സ്പോണ്‍സറുടെ എംബ്ലവും പേരും വ്യക്തമാണ്. സാംസ്‌കാരിക ഡയറക്ടറായ ദിവ്യ എസ് അയ്യരാണ് ഈ പ്രോജക്ടിന്റേയും ഡയറക്ടര്‍. അതായത് സിനിമാ വകുപ്പിന്റെ ചുമതലയുള്ള ഐഎഎസുകാരിയുടെ പ്രത്യേക താല്‍പ്പര്യമാണ് ഈ ബാഗിലുള്ളത്. സര്‍ക്കാരിനെ പ്രിതിപ്പെടുത്താന്‍ വേണ്ടിയാണ് ഈ സ്പോണ്‍സര്‍ഷിപ്പ് എന്ന് വ്യക്തം.
കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായുള്ള സ്ഥാപന- സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നുള്ളതാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ വികസന ലക്ഷ്യം. ഈ പദ്ധതിക്ക് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. മാലിന്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ/ഏജന്‍സികളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുക, സാങ്കേതിക സഹായം നല്‍കുക. പദ്ധതി നടത്തിപ്പ് എന്നിവയാണ് ആദ്യ ലക്ഷ്യം. വികേന്ദ്രികൃത മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുന്നതിനും വേണ്ടി നഗരസഭകള്‍ക്ക് പ്രതേക ഗ്രാന്റ് ആയി സാമ്പത്തിക സഹായം നല്‍കുകയാണ് രണ്ടാമത്തേത്. മേഖലാ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ഖരമാലിന്യ പ്ലാന്റ്കളുടെ നിര്‍മ്മാണവും നടത്തിപ്പും പരിപാലനവുമാണ് മറ്റൊന്ന്. ഇതിന് വേണ്ടി കേന്ദ്ര ഫണ്ടും പ്രോജക്ടിലേക്ക് എത്തും. കേരളത്തിലെ ഖരമാലിന്യ പരിപാലനത്തില്‍ നിരവധി പാളീച്ചകളുണ്ട്. ഇതിനൊന്നും പണം തികയാത്ത അവസ്ഥയാണ്. അപ്പോഴാണ് കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിപണം സിനിമാക്കാര്‍ക്ക് ബാഗ് വാങ്ങി നല്‍കാന്‍ വകമാറ്റുന്നത്.
ഇത്തരം കോണ്‍ക്ലേവുകളെല്ലാം സാധാരണ പരിസ്ഥിതി സൗഹൃദമായിരിക്കും. നല്‍കുന്ന ബാഗുകളിലും ഹരിത പ്രോട്ടോകോള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഖരമാലിന്യ സംസ്‌കരണത്തിനുള്ള പ്രോജക്ട് തുക ഉപയോഗിച്ച് നല്‍കിയ ബാഗില്‍ പരിസ്ഥിതിയ്ക്ക് യോജിക്കാത്ത പിടിയാണുള്ളത്. സാധാരണ ഇത്തരം ബാഗുകളില്‍ പിടിയും പരിസ്ഥിതിയ്ക്ക യോജിച്ച തുണിയിലാകും. എന്നാല്‍ ഇവിടെ മറ്റൊരു ഘടകം ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മാണം എന്ന് വ്യക്തമാണ്.
പൊതു ജനങ്ങളുടെ പണം എന്തിനും ഏതിനും വകമാറ്റി ചെലവാക്കാമെന്നതിന് തെളിവാണ് പൊതു ഖജനാവിലെ പണം ഉപയോഗിച്ചുള്ള ബാഗ് നല്‍കല്‍. സിനിമാ മേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ചലച്ചിത്ര അക്കാദമിയും കേരളാ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും അടക്കം നിരവധി സ്ഥാപനങ്ങളുണ്ട്. കെ എഫ് ഡി സിയ്ക്ക് തിയേറ്റര്‍ വരുമാനവും ഉണ്ട്. എന്നാല്‍ ഈ പണമൊന്നും ഉപയോഗിക്കാതെ കേന്ദ്ര ഫണ്ട് എടുത്ത് ബാഗ് വാങ്ങുകയായിരുന്നു ബന്ധപ്പെട്ടവര്‍.
കേരളാ സിനിമാ നയരൂപീകരണ കോണ്‍ക്ലേവ് നടത്തിയതിലെ പ്രധാനികള്‍ സാസ്‌കാരിക വകുപ്പാണ്. ഇതിന് കീഴിലാണ് സിനിമയും ചലച്ചിത്ര അക്കാദമിയും കെ എസ് എഫ് ഡിസിയും. കെ എസ് എഫ് ഡി സിയും ചലചിത്ര അക്കാദമിയും ആണ് കോണ്‍ക്ലേവിലെ പ്രധാന നടത്തിപ്പുകാര്‍. ഈ സ്ഥാപനത്തിന് കീഴിലുള്ള വകുപ്പ് ഡയറക്ടറുടെ ചുമതലയിലുള്ള കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ പണം അതുകൊണ്ട് മാത്രമാണ് ഈ കോണ്‍ക്ലേവില്‍ സ്പോണ്‍സര്‍ഷിപ്പായി എത്തിയതെന്ന് സാരം.
ഏകദേശം മുന്നൂറ് രൂപയോളം വില വരുന്ന ബാഗാണ് ചലച്ചിത്ര അക്കാദമി വഴി മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് നല്‍കിയത്. ആയിരത്തോളം ഏറെ പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന് വേണ്ടി എത്ര ബാഗാണ് തയ്യാറാക്കിയതെന്ന് ഒരു സൂചനയുമില്ല. പ്രമുഖ സഞ്ചി നിര്‍മ്മാതാക്കളില്‍ നിന്നാണ് ഇത് വാങ്ങിയതെന്നാണ് സൂചന. ടെന്‍ഡര്‍ നടപടികള്‍ ഇതിനായി നടന്നോ എന്നും അറിയേണ്ട കാര്യമാണ്. വിവരാവകാശം നല്‍കിയാല്‍ മാത്രമേ ഇതിന് സ്ഥിരീകരണം കിട്ടൂവെന്നതാണ് യാഥാര്‍ത്ഥ്യം.