എനിക്ക് വാശിയാണെന്നും സമ്മതിച്ചു കൊടുക്കേണ്ടെന്നും പറഞ്ഞത് അമ്മയുടെ അടുത്തു കിടന്ന ചേട്ടന്‍; ലിവിംഗ് ടുഗദറുകാരന് വേണ്ടി മകനെ മാന്തി പൊളിച്ച അമ്മ; സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ അനുജത്തി ആ ക്രൂരത അറിഞ്ഞത് സ്‌കൂളില്‍ എത്തിയപ്പോള്‍; എല്ലാം അച്ഛനെ അറിയിച്ചത് കുഞ്ഞമ്മ; ലിസി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ പോലീസും എത്തി; യൂട്യൂബ് കാരന്റെ എളമക്കരയിലെ 'കുടുംബ ജീവിതം' ജയിലിനുള്ളില്‍
കൊച്ചി: 12 വയസുകാരനെ അമ്മയും ആണ്‍ സുഹൃത്തും മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മ സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഒരു വര്‍ഷമായി അവധിയിലാണ്. ഒരു യുട്യൂബ് ചാനലില്‍ അവതാരികയാണ്. അമ്മയുടെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആണ്‍സുഹൃത്ത് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. ഇയാള്‍ സ്ഥിരമായി വീട്ടില്‍ താമസിക്കാന്‍ എത്താറുണ്ടെന്നും ഇയാള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റെന്നും കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യൂട്യൂബ് ചാനല്‍ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്. ആശുപത്രി അധികൃതരുടെ ഇടപെടലിലാണ് കേസ് ഉണ്ടാകുന്നത്. മര്‍ദ്ദനമേറ്റ കുട്ടി കൊച്ചിയിലെ പ്രധാന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവിടെ വച്ച് ഇളയമ്മയെ കണ്ടു. അവരോടാണ് കുട്ടി തനിക്കുണ്ടായ അനുഭവം പറയുന്നത്. അങ്ങനെയാണ് അച്ഛന്‍ വിവരം അറിയിക്കുന്നത്. അച്ഛനെത്തി പരിക്ക് ബോധ്യപ്പെട്ട് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോലീസിനെ വിവരം അറിയിക്കുന്നത്. അതായത് അമ്മയുടെ അനുജത്തി തന്നെയാണ് മതിയായ ഇടപെടല്‍ നടത്തിയത്.
കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ ഇല്ല. അതുകൊണ്ട് തന്നെ അച്ഛനുമായി ബന്ധം സ്ഥാപിക്കുകയും ബുദ്ധിമുട്ടാണ്. വേദന അനുഭവിക്കുന്നതിനിടെയാണ് അമ്മയുടെ അടുത്ത ബന്ധവിനെ സ്‌കൂളില്‍ വച്ച് കാണുന്നത്. ഇവരുടെ മകനും ആ സ്‌കൂളിലാണ് പഠിക്കുന്നതെന്നാണ് സൂചന. അമ്മയുമായി തെറ്റി അച്ഛന്‍ വിവാഹ മോചനം നേടുകയായിരുന്നു. അഞ്ചു കൊല്ലം മുമ്പായിരുന്നു ഇത്. രണ്ടു കൊല്ലം മുമ്പ് വരെ കുട്ടിയും അച്ഛനൊപ്പമായിരുന്നു. പിന്നീട് അമ്മയ കൂട്ടിക്കൊണ്ടു പോയി. അച്ഛനും വേറെ വിവാഹം കഴിഞ്ഞു. പരസ്പര സമ്മത പ്രകാരമുള്ള വിവാഹ മോചനത്തില്‍ കുട്ടിയുടെ സംരക്ഷണം പ്രത്യേകിച്ചാര്‍ക്കും കോടതി കൊടുത്തിരുന്നില്ല. എങ്കിലും രണ്ടു വര്‍ഷമായി അമ്മയോടൊപ്പമായിരുന്നു കുട്ടിയുടെ താമസം.
'രണ്ട് വര്‍ഷമായി അമ്മയോടൊപ്പം കലൂരാണ് താമസിക്കുന്നത്. ആ ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ താമസിക്കാന്‍ വരുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി ഞങ്ങളുടെ കൂടെ താമസിക്കുകയാണ്. ആ ചേട്ടന് അന്ന് ദേഷ്യം വന്നപ്പോള്‍ കഴുത്തില്‍ പിടിച്ച് ബാത്ത്‌റൂമിന്റെ സൈഡിലോട്ട് ഇട്ടു. എന്റെ ഷോള്‍ഡര്‍ അവിടെപ്പോയി ഇടിച്ചു. കൈ പിടിച്ചു ഉടച്ചായിരുന്നു. ശേഷം അമ്മയെ വിളിച്ച് അപ്പുറത്തെ മുറിയില്‍ പോയി. എനിക്ക് അമ്മയോടൊപ്പം കിടക്കണമെന്ന് ഞാന്‍ ആ ചേട്ടനോട് പറഞ്ഞു. അമ്മയെ കുറേ തവണ വിളിച്ചപ്പോള്‍, അമ്മയ്ക്കും ദേഷ്യം വന്ന് എന്നെ കൈ വച്ച് മാന്തി. ഞാന്‍ കരഞ്ഞ് അപ്പുറത്തെ മുറിയില്‍ പോയി കുറച്ച് നേരം കിടന്നു. ഇതിനും മുമ്പ് എന്നെ ഉപദ്രവിച്ചിട്ടുണ്ട്. അമ്മ അയാളെ ഇതുവരെ പിടിച്ചുമാറ്റുകയൊന്നും ചെയ്തിട്ടില്ല'.-കുട്ടി പ്രതികരിച്ചത് ഇങ്ങനെയാണ്.
എനിക്ക് വാശിയാണെന്നും സമ്മതിച്ചു കൊടുക്കേണ്ടെന്നും പറഞ്ഞത് അമ്മയുടെ അടുത്തു കിടന്ന ചേട്ടനാണെന്നും കുട്ടി പറഞ്ഞു. ഭര്‍ത്താവുമായി 2021ല്‍ ബന്ധം വേര്‍പിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്‌ളാറ്റിലാണ് താമസം. ഒരു മാസമായി യുവതിയുടെ ഫ്‌ളാറ്റിലാണ് സിദ്ധാര്‍ത്ഥ് താമസം. കുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോര്‍ത്തിലെ ലിസി ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. ഇനി മകനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് അച്ഛന്‍ പ്രതികരിച്ചു.
പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ടും ബി.എന്‍.എസ് ആക്ടും ചുമത്തി. കുട്ടി നിലവില്‍ പിതാവിന്റെ സംരക്ഷണത്തിലാണ്. അറസ്റ്റിലായ സിദ്ധാര്‍ത്ഥ് രാജീവ് എബിസിയെന്ന യൂട്യൂബ് ചാനലില്‍ അവതാരകനായിരുന്നു.
