കുത്തു കൊണ്ട ബിന്‍സി സഹായത്തിനായി അലറി വിളിച്ചു; തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിട്ടും കുടുംബ പ്രശ്‌നത്തില്‍ ഇടപെടാന്‍ മടിച്ചു; ബഹളം നിലച്ചപ്പോള്‍ കതക് മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്‍ കതക് ചവിട്ടി തുറന്നത് കുവൈത്ത് പോലീസ്; ബിന്‍സിയെ വകവരുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതു തന്നെ; ബാഹ്യ ഇടപെടല്‍ തള്ളി അന്വേഷകര്‍; രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തല്‍ അസാധ്യം
കുവൈത്ത് സിറ്റി: നഴ്‌സുമാരായ മലയാളി ദമ്പതികളെ ഫ്‌ലാറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറ്റാന്‍ വിശദമായ അന്വേഷണം നടത്തും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം. ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി സൂചനയുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നില്‍. ദമ്പതികള്‍ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വെറും പ്രചരണം മാത്രമായിരുന്നു. ഇവര്‍ കുത്തേറ്റ് കിടന്ന മുറിക്കുള്ളിലേക്ക് മറ്റാരും കടന്ന്
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും ബിന്‍സി സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കി. പൊലീസ് പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. കുടുംബ പ്രശ്‌നത്തില്‍ ഇടപെടാനുള്ള മടി കാരണമാണ് നിലവിളി കേട്ടിട്ടും അങ്ങോട്ട് പോകാത്തതെന്നാണ് അയല്‍കാരുടെ മൊഴി. എന്നാല്‍ മുട്ടി വിളിച്ചിട്ടും ആരും പ്രതികരിക്കാതെ വന്നതോടെ പോലീസിനെ അറിയിച്ചു. തുടര്‍ന്ന്, വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. പോലീസ് എത്തി പ്രോസിക്യൂട്ടറുടെ അനുമതി തേടിയാണ് വാതില്‍ ചവിട്ടി പൊളിച്ചത്. അകത്തു കയറിയതും ബിന്‍സിയുടെ മൃതദേഹം കണ്ടു. രക്തത്തില്‍ കുളിച്ച നിലയിലാണ്. തുടര്‍ പരിശോധനയിലാണ് അല്‍പ്പം മാറി സൂരജിനേയും കണ്ടെത്തി.
നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. ഇതിനിടെ ഇവര്‍ നല്ല സൗഹൃദത്തിലായിരുന്നുവെന്നാണ് നാട്ടിലുള്ള സൂരജിന്റെ ബന്ധുക്കള്‍ പറയുന്നത്. നാട്ടില്‍ പഠിക്കുന്ന മക്കളെ അവധിയായതിനാല്‍ കഴിഞ്ഞ മാസം കുവൈത്തില്‍ കൊണ്ടുവന്നിരുന്നു. ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുന്‍പാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്‌ട്രേലിയിലേക്കു കുടിയേറാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനിടെയാണ് മരണം. രണ്ടു പേരുമല്ലാതെ മറ്റാരും ആ ഫ്‌ളാറ്റിലേക്ക് പോയിട്ടില്ല. അതുകൊണ്ട് തന്നെ മരണത്തില്‍ ബാഹ്യ ഇടപെടല്‍ പോലീസ് തള്ളുകയാണ്. രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തുകയും അസാധ്യമാണ്. എങ്കിലും സിസിടിവി അടക്കം പരിശോധിച്ച് ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പിക്കാനാണ് കുവൈത്ത് പോലീസിന്റെ ശ്രമം.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളില്‍ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. ദീര്‍ഘകാല പ്രണയം സഫലമാക്കിയാണ് സൂരജും ബിന്‍സിയും വിവാഹിതരായത്. സൂരജിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള വീട്ടിലെ യുവതിയായിരുന്നു ബിന്‍സി. നഴ്സിംഗ് പഠന ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സി സൂരജിനെ പരിചയപ്പെട്ടത്. സൂരജിനെ തന്റെ ശമ്പളം കൊണ്ട് ബിന്‍സി ബി എസ് സി നഴ്സിംഗ് പഠിപ്പിക്കുകയായിരുന്നു. വിദേശത്ത് പോകുമ്പോള്‍ സൂരജിനെയും ഒപ്പം കൂട്ടാനായിരുന്നു ഇത്. അതിനിടെ ബിന്‍സിക്ക് കുവൈറ്റില്‍ ഡിഫെന്‍സില്‍ സ്റ്റാഫ് നഴ്സായി ജോലി ലഭിച്ചു. തുടര്‍ന്ന് ബി എസ് സി നഴ്സിംഗ് പാസ്സായ സൂരജിനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു വിവാഹം കഴിക്കുകയും കുവൈറ്റിലേക്ക് തന്റെ ഒപ്പം കൂട്ടുകയുമായിരുന്നു.
ദമ്പതികളുടെ ജീവിതത്തില്‍ കല്ലുകടിയായത് സൂരജിന്റെ ക്ഷിപ്രകോപമായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരന്‍. ദേഷ്യം വന്നാല്‍ എന്തും ചെയ്യുന്ന അപകടകാരി. ജീവിതം കൂടുതല്‍ പച്ച പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിന്‍സി ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ തയ്യാറെടുത്തത്. ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോഴാണ് രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കിയത്. ഇരുവരും കുവൈറ്റിലെ വിവിധ സാംസ്‌കാരിക സംഘടനകളില്‍ വളരെ സജീവ സാന്നിധ്യമായിരുന്നു. കുവൈറ്റില്‍ ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ഭദ്രത ഉള്ളതായിരുന്നു ഇവരുടെ കുടുംബം. ഈ നിലയിലേക്ക് കുടുംബം എത്തിയത് ബിന്‍സിയുടെ കഠിനാദ്ധ്വാനഫലമായിരുന്നു.
'രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകള്‍ നീക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ളതു കൊണ്ടാണ് കുട്ടികളെ കൂടെ കൊണ്ടു പോകാത്തത്. അന്ന് സുരജിന്റെ അമ്മയും വിളിച്ചിരുന്നു. ബിന്‍സിയോട് സംസാരിക്കണമെന്നും സൂരജിനോട് പറഞ്ഞു. ബിന്‍സി പുറത്താണെന്നായിരുന്നു പറഞ്ഞത്. ബിന്‍സിയുടെ നെഞ്ചിലും സൂരജിന്റെ കഴുത്തിലും കുത്തേറ്റിരുന്നു.
12 വര്‍ഷത്തോളമായി ഇവര്‍ കുവൈറ്റിലാണ്. ഓസ്ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം. '12 വര്‍ഷത്തോളമായി കുവൈറ്റിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി അവധിയില്ലാത്തത് കാരണം കുവൈറ്റിലേക്ക് പോയത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്നേഹത്തിലായിരുന്നു അവരിരുവരും. ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവില്‍ പോയി മെഡിക്കല്‍ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല' സൂരജിന്റെ ബന്ധു പറയുന്നു. ഇവര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. കുട്ടികള്‍ ബിന്‍സിയുടെ വീട്ടിലാണ്.