വിദേശിയുമായുള്ള മകളുടെ വിവാഹം ആഘോഷ പൂര്‍വ്വം ആറു മാസം മുമ്പ് നടത്തിയത് ഇന്ദ്രപ്രസ്ഥയില്‍; സെപ്റ്റംബറില്‍ വീട്ടില്‍ നിന്നും ഐഫോണ്‍ മോഷണം പോയി; മൊബൈല്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതോടെ മോഷണക്കേസ് സാമ്പത്തിക കുറ്റകൃത്യമായി; ആസമുകാരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; തിരുവാതിക്കലില്‍ പോലീസ് അന്വേഷണം അമിത്തിന് പിറകെ
കോട്ടയം : തിരുവാതിക്കലില്‍ ഇന്ദ്രപ്രസ്ഥം ഹോട്ടല്‍ ഉടമയുടെയും ഭാര്യയുടെയും കൊലപാതകം മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്ന് സംശയം ശക്തമാകുമ്പോള്‍ ആ വീട്ടില്‍ നിന്നും സെപ്റ്റംബറില്‍ മോഷണം പോയത് ഐ ഫോണ്‍. സംഭവവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും ഐഫോണ്‍ മോഷ്ടിക്കുകയും , അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി വീട്ടില്‍ നിന്നും ഇവരുടെ ഐഫോണ്‍ മോഷ്ടിച്ചിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിജയകുമാറും ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വിജയകുമാറിന്റെ മകന്‍ ഏഴു കൊല്ലം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മകന്‍ വിദേശത്താണ്. ആറുമാസം മുമ്പായിരുന്നു വിദേശിയുമായുള്ള മകളുടെ വിവാഹം. മകള്‍ ഡോക്ടറാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലായിരുന്നു മകളുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്ത് പോയ മകള്‍ നാട്ടിലേക്ക് ഉടന്‍ തിരികെ വരാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയും കൊല്ലപ്പെടുന്നത്.
തിരുവാതിക്കളില്‍ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയത് അതിക്രൂരമായി മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുപേരുടെയും മുഖത്താണ് മാരകമായി പരിക്കേറ്റിരിക്കുന്നത്. കോടാലി ഉപയോഗിച്ചാണ് രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു മുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി വീടിനു സമീപത്തു നിന്നും കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഉടമയെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് എതിര്‍വശത്തുള്ള വീട്ടിലാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യം മോഷണം അല്ലെന്ന് നിഗമനത്തിലാണ് പോലീസ്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍ , ഭാര്യ മീര എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എത്തിയ ജോലിക്കാരിയാണ് രണ്ടു പേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസാണ് സ്ഥലത്ത് എത്തിയത്. ഇതിന് പിന്നാലെ തന്നെ അന്യസംസ്ഥാന തൊഴിലാളിയിലേക്ക് അന്വേഷണം എത്തി. അതുലിനെ പോലീസ് നിരീക്ഷണത്തിലുമാക്കി.
അതിനിടെ തിരുവാതുക്കലിലെ ഇരട്ട കൊലപാതക കേസില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി. ദമ്പതികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി വിജയകുമാറിന്റെ വീട്ടില്‍ നിന്ന് തന്നെയാണ് എടുത്തിട്ടുള്ളത്. വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇവിടെ മുന്‍പ് ജോലി ചെയ്തിരുന്ന അമിത് എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് തന്നെയാണ് പോലീസ് നല്‍കുന്ന സൂചന. ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.