യുകെ മലയാളിയെ കാണ്മാനില്ല; ഡിസംബര്‍ എട്ടു മുതല്‍ നരേന്ദ്രന്‍ രാമകൃഷ്ണനെ തേടി പ്രിയപ്പെട്ടവര്‍; സഹോദരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

യുകെ മലയാളിയെ കാണ്മാനില്ല; നരേന്ദ്രന്‍ രാമകൃഷ്ണനെ തേടി പ്രിയപ്പെട്ടവര്‍

Update: 2025-01-03 11:55 GMT

ലണ്ടന്‍: യുകെ മലയാളി നരേന്ദ്രന്‍ രാമകൃഷ്ണനെ ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്. ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്.

കാണാതാകുന്നതിന് മുമ്പ് രാമകൃഷ്ണന്‍ ദാമ്പത്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തെ കണ്ടെത്താന്‍ യുഎഇയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതോടെ ത്വരിത ഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്.

നരേന്ദ്രന്‍ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 116000 എന്ന രഹസ്യ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുക.

Tags:    

Similar News