കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കണ്‍വെന്‍ഷനും അനുസ്മരണവും സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കെഎംസിസി കൊടുവള്ളി മണ്ഡലം കണ്‍വെന്‍ഷനും, ഭാഷ സമരം, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. മംഗഫിലെ പ്രൈം ഓഡിറ്റോറിയത്തില്‍ വെച്ച് മണ്ഡലം പ്രസിഡണ്ട് യുസഫ് പൂക്കോടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി, കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: മുഹമ്മദ് അലി- കെഎംസിസി സംഘാടനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി -ശിഹാബ് തങ്ങള്‍, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉള്‍ക്കരുത്ത്, മുന്‍ ജില്ലാ സെക്രട്ടറി സലാം നന്തി- ഭാഷ സമരം, കാലം മായ്ക്കാത്ത രക്തസാക്ഷിത്വം എന്നിവയില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. കുവൈത്ത് കെഎംസിസി വൈസ് പ്രസിഡണ്ട് സയ്യിദ് റഹൂഫ് മശ്ഹൂര്‍ തങ്ങള്‍, കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ബഷീര്‍ ബാത്ത, കെഎംസിസി മെഡിക്കല്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ അറഫാത്ത്, ജില്ലാ പ്രസിഡണ്ടുമാരായ റസാഖ് അയ്യൂര്‍, ഹബീബുള്ള മുറ്റിച്ചൂര്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് യഹ്യ ഖാന്റെ ഖിറാ ത്തോടെ ആരംഭിച്ച പരിപാടിക്ക് ജനറല്‍ സെക്രട്ടറി ജമാലുദ്ധീന്‍ കൊടുവള്ളി സ്വാഗതവും സെക്രട്ടറി ഷമീര്‍ നരിക്കുനി നന്ദിയും പറഞ്ഞു.