അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ മലയാളിയും; ഇലിനോയ് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ട് തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി റയന്‍ വെട്ടിക്കാട്; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നത് ചങ്ങനാശ്ശേരിയില്‍ കുടുംബ വേരുകളുള്ള യുവാവ്

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ മലയാളിയും

Update: 2025-10-23 09:02 GMT

ഇല്ലിനോയി: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൈവെച്ച നിരവധി ഇന്ത്യക്കാരുണ്ട്. ഇക്കൂട്ടത്തില്‍ മലായളികളുടെ എണ്ണം കുറവാണ്. ഇപ്പോഴിതാ ഒരു മലയാളിയായ യുവാവ് അമേരിക്കന്‍ രാഷ്ട്രീയ വേദിയില്‍ വലിയ മോഹങ്ങളുമായി രംഗത്തുവരുന്നു. ചങ്ങനാശ്ശേരിയില്‍ കുടുംബ വേരുകളുള്ള 24ാ വയസുകാരനായ റയാന്‍ വെട്ടികാടാണ് പുതിയ രാഷ്ട്രീയ ഭൂമികിയില്‍ അവസരങ്ങള്‍ തേടുന്നത്.

2026-ലെ യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇല്ലിനോയി സംസ്ഥാനത്തെ 8-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തെത്തിയിരിക്കയാണ്. ഈ ഡിസ്ട്രിക്ടില്‍ നിന്ന് മത്സരത്തില്‍ ചുവട് വെക്കുന്ന ആദ്യ മലയാളിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിലെ കോണ്‍ഗ്രസംഗം രാജാ കൃഷ്ണമൂര്‍ത്തി യു.എസ്. സെനറ്റിലേക്ക് മത്സരിക്കുന്നനാല്‍ ഇത് ഒരു ഓപ്പണ്‍ സീറ്റാണ്. ഈ സീറ്റില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറക്കിക്കാനായാണ് റയാന്‍ രംഗത്തുള്ളത്.

ഇലിനോയിലെ 8-ാമത് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടിലേക്കുള്ള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമെന്ന നിലയിലാണ് 24 വയസ്സുകാരന്‍ റയന്‍ വെട്ടിക്കാട് ശ്രദ്ധേയനാകുന്നത്. സേവനം, വിശ്വാസം, ആഴത്തിലുള്ള സമൂഹ ബന്ധങ്ങള്‍ എന്നിവയില്‍ വേരൂന്നിയ ഒരു പുതിയ പ്രതിബദ്ധതയാണ് റയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത്.

ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ ഒരു ഇന്ത്യന്‍-അമേരിക്കന്‍ കുടുംബത്തിലാണ് റയന്‍ വെട്ടിക്കാട് ജനിച്ചു വളര്‍ന്നത്. ടോമും സുനി വെട്ടിക്കാടുമാണ് മാതാപിതാക്കള്‍. ഷോണ്‍, കെവിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇലിനോയി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. ക്യാംപസിലെ പഠനകാലത്ത്, റയന്‍ ഒരു എയര്‍ഫോഴ്‌സ് ROTC കേഡറ്റായി സേവനമനുഷ്ഠിച്ചു, വിദ്യാര്‍ഥി ഭവനത്തില്‍ റെസിഡന്റ് അഡൈ്വസറായി പ്രവര്‍ത്തിച്ചു. കൂടാതെ ഇലിനോയിസ് ജേണല്‍ ഓഫ് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റിയുടെ എഡിറ്റര്‍-ഇന്‍-ചീഫ് ആയിരുന്നു.

ബിരുദം നേടിയ ശേഷം, ഓസ്ട്രിയയില്‍ ഒരു വര്‍ഷം ഫുള്‍ബ്രൈറ്റ് സ്‌കോളറായി റയന്‍ ചെലവഴിച്ചു. ഷിക്കാഗോയില്‍ തിരിച്ചെത്തിയ ശേഷം റയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ (ഹൈഡ് പാര്‍ക്ക്) നിന്ന് ബിരുദാനന്തര ബിരുദം നേടി. പിന്നീട് അവിടെ അദ്ദേഹം തീവ്രവാദ വിരുദ്ധ കോഴ്സ് പഠിപ്പിച്ചു. ഷിക്കാഗോയിലെ വേള്‍ഡ് ബിസിനസ്സില്‍ ഗ്രാജുവേറ്റ് ഫെലോ ആയി സേവനമനുഷ്ഠിക്കുകയും, 'റൂള്‍ ഓഫ് ലോ' എന്ന വിഷയത്തില്‍ തന്റെ മാസ്റ്റേഴ്സ് തീസിസ് രചിക്കുകയും ചെയ്തു. യുഎസിലെ നീതിന്യായ വകുപ്പില്‍ പ്രസിഡന്‍ഷ്യല്‍ മാനേജ്മെന്റ് ഫെലോ ആയും റയന്‍ സേവനമനുഷ്ഠിച്ചു

ഡി.ഒ.ജെ.യില്‍ മികച്ച ഒരു കരിയര്‍ ഉണ്ടായിരുന്നിട്ടും, തന്റെ സ്വന്തം ജില്ലയെ സേവിക്കാനും വാഷിംഗ്ടണിലേക്ക് പുതിയ നേതൃത്വം കൊണ്ടുവരാനുമുള്ള ആഴമേറിയ ഒരു ആഹ്വാനത്തിന് ഉത്തരം നല്‍കുന്നതിനായി റയാന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചു. വാഷിംഗ്ടണ്‍ ഡി.സി.യിലെ തന്റെ പള്ളിയില്‍ സന്നദ്ധസേവനം ചെയ്യുന്നത് മുതല്‍ ഷിക്കാഗോയിലെ കമ്മ്യൂണിറ്റി പരിപാടികളില്‍ ഏര്‍പ്പെടുന്നത് വരെ ജീവകാരുണ്യ, വിശ്വാസാധിഷ്ഠിത സംരംഭങ്ങളിലെ സജീവ പങ്കാളിത്തത്താല്‍ രൂപപ്പെട്ട, പൊതുസേവനത്തോടുള്ള ആജീവനാന്ത പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ പ്രചാരണ പരിപാടി പ്രതിഫലിപ്പിക്കുന്നത്.

പ്രധാന പ്രചാരണ വിഷയങ്ങളിലും വൈവിധ്യങ്ങല്‍ കൊണ്ടുവരാന്‍ റയാന്‍ ശ്രമിച്ചിട്ടുണ്ട്. ജനാധിപത്യ പരിഷ്‌കരണം അടക്കം അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയമാണ്. പ്രചാരണ ധനകാര്യ പരിഷ്‌കരണം നടപ്പിലാക്കുന്നതിലൂടെയും സര്‍ക്കാര്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാരിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കുക. താങ്ങാനാവുന്ന വിലയും സാമ്പത്തിക അവസരവും: തൊഴിലവസരങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് കൈകാര്യം ചെയ്യുക എന്നതാണ് റയാന്‍ മുന്നോട്ടുവെക്കുന്ന ആശയം.

ആരോഗ്യ സംരക്ഷണവും സാമൂഹിക സുരക്ഷയിലും കാഴ്ച്ചപ്പാടുകള്‍ റയാന്‍ വെട്ടികാടിനുണ്ട്. താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, മരുന്നുകളുടെ വില കുറയ്ക്കുക, നിലവിലുള്ളതും ഭാവിയിലുള്ള തലമുറകള്‍ക്കുമുള്ള സാമൂഹിക സുരക്ഷ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

'എന്റെ കുടുംബത്തിന് ഒരു ഭാവി നല്‍കിയ അതേ അമേരിക്കന്‍ സ്വപ്നം ഇപ്പോള്‍ പലര്‍ക്കും കൈയെത്താത്ത അവസ്ഥയിലാണ്. അര്‍ഥവത്തായ ജോലി കണ്ടെത്താന്‍ സുഹൃത്തുക്കള്‍ പാടുപെടുന്നതും, കുതിച്ചുയരുന്ന ആരോഗ്യ സംരക്ഷണ ചെലവുകള്‍ മൂലം വലയുന്ന അയല്‍ക്കാരും, കൂടുതല്‍ ബന്ധം നഷ്ടപ്പെടുന്നതായി തോന്നുന്ന ഒരു സര്‍ക്കാരും ഞാന്‍ കണ്ടിട്ടുണ്ട്. വിള്ളലുകള്‍ പ്രകടമാകുകയാണ് - തകര്‍ന്നത് പുനര്‍നിര്‍മ്മിക്കാന്‍ ഒരു പുതിയ തലമുറ മുന്നോട്ട് വരേണ്ട സമയമാണിത്,' റയന്‍ പറയുന്നു.

അമേരിക്കയിലെ മലയാളി സമൂഹവും റയാന്റെ പ്രചരണത്തിനായി സജീവമായുണ്ട്. ഫണ്ട് റൈസിംഗിനായി അടക്കം മലയാളി സമൂഹം റയാനെ പിന്തുണക്കുന്നു. ഫെഡറല്‍ ഫണ്ടിംഗ് വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്വത്ത് നികുതി കുറയ്ക്കല്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ ശക്തിപ്പെടുത്തല്‍

സമൂഹത്തിലെ ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുകയും വളര്‍ത്തുകയും ചെയ്യുക റയന്റെ ആവേശഭരിതമായ പ്രസംഗം മലായാളികളെയും ആവേശഭരിതരാകുന്നു.

Tags:    

Similar News