വ്യാജ സന്യാസിമാർക്ക് പിടിവീഴും; ഉത്തരാഖണ്ഡ് പോലീസിന്റെ 'ഓപ്പറേഷൻ കാലനേമി'യിൽ വലയിലായത് 14 വ്യാജ സന്യാസിമാര്‍ ;അറസ്റ്റിലായവരിൽ ബംഗ്ലാദേശ് പൗരന്മാരും

Update: 2025-09-08 11:45 GMT

ഡെറാഡൂൺ: മതവിശ്വാസത്തിൻ്റെ മറവിൽ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ സന്യാസിമാരെ കണ്ടെത്താനുള്ള ഉത്തരാഖണ്ഡ് പോലീസിൻ്റെ നടപടിയിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 14 പേരെ. അറസ്റ്റിലായവരിൽ ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു. 'ഓപ്പറേഷൻ കാലനേമി'യെന്നാണ് പോലീസിന്റെ ഓപ്പറേഷന് നൽകിയിരിക്കുന്ന പേര്. സംസ്ഥാനത്ത് 5500-ൽ അധികം പേരെ പോലീസ് ചോദ്യം ചെയ്യുകയും ഇതിൽ 1182 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി ഇൻസ്പെക്ടർ ജനറൽ നിലേഷ് ആനന്ദ് ഭരാനെ അറിയിച്ചു.

ഈ വർഷം ജൂലൈയിലാണ് ഓപ്പറേഷൻ കാലനേമി ആരംഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 4000 പേരെ ചോദ്യം ചെയ്യുകയും 300 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഹരിദ്വാറിൽ 2704 പേരെ ചോദ്യം ചെയ്തതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഡെറാഡൂണിൽ 922 പേരെ ചോദ്യം ചെയ്തതിൽ അഞ്ചുപേർ വ്യാജരാണെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.

അറസ്റ്റിലായവരിൽ ഒരാൾ വ്യാജ രേഖകളുടെ സഹായത്തോടെ എട്ടു വർഷത്തോളമായി ഡോ. അമിത് കുമാർ എന്ന പേരിൽ ഇവിടെ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഇഫ്രാസ് അഹമ്മദ് ലോലു, തൻ്റെ മതം മറച്ചുവെച്ച് രാജ് അഹൂജ എന്ന പേരിൽ ബാബയായി വേഷം മാറിയാണ് കഴിഞ്ഞിരുന്നത്.

Tags:    

Similar News