ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; ശക്തമായി തിരിച്ചടിച്ച് സുരക്ഷാസേന; 14 മാവോവാദികളെ വധിച്ചു; കൂട്ടത്തിൽ 1 കോടി വിലയിട്ട നേതാവും; തിരച്ചിൽ തുടരുന്നു
റായ്പുർ: ഛത്തീസ്ഗഢ്- ഒഡിഷ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ. ഗരിയാബാദിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുകൾ. സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടു എന്നാണ് വിവരങ്ങൾ. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്.
ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള വനത്തില്‍ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12-ന് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടതാണ് ഇതിന് തൊട്ടുമുമ്പുണ്ടായ സംഭവം നടന്നത്. ജനുവരി ഒമ്പത്, ആറ് തിയ്യതികളിലും എന്‍കൗണ്ടറുകളില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.