വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമെന്ന് മോദി; ജനങ്ങളുടെ അംഗീകാരമെന്ന് അമിത് ഷാ; ബിഹാറിലെ എന്‍ഡിഎയുടെ മഹാവിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയ മഹാവിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് എക്‌സില്‍ കുറിച്ചു.
വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എന്‍ ഡി എ സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം എന്‍ഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.
ബിഹാറിലെ വികസനം സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. വികസിത ബിഹാര്‍ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയാണ് ഈ ജനവിധി. വോട്ടുബാങ്കുകള്‍ക്ക് വേണ്ടി വോട്ടര്‍പട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്കുള്ള ജനങ്ങളുടെ ഉചിതമായ മറുപടിയാണിതെന്നും അമിത് ഷാ കുറിച്ചു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ന് ബിഹാറില്‍ അവസാനത്തെ തലം വരെ എത്തിയെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.