കാമുകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്നു; മരിക്കാന്‍ ശ്രമിച്ച് 19-കാരി; രക്ഷയായത് പോലീസിന്റെ സമയോചിത ഇടപെടല്‍
മുംബൈ: കാമുകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച 19-കാരിയെ പോലീസ് രക്ഷപ്പെടുത്തി. പവായിലുണ്ടായ സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില സ്ഥിരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
ശനിയാഴ്ചയാണ് 19കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്ന യുവാവിന്റെ കുടുംബം സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയാണെന്ന് ആരോപിച്ചു. പ്രിയതമന്റെ മരണം കൂടാതെ വീട്ടുകാരുടെ കുറ്റപ്പെടുത്തലും പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തുകയായിരുന്നു.
വീട്ടിനുള്ളില്‍ കയറി വാതിലടച്ച യുവതിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ കോണ്‍സ്റ്റബിള്‍മാരില്‍ ഒരാള്‍ കതക് തകര്‍ത്തു. അകത്ത് കയറുമ്പോള്‍ കയറില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ജീവന്‍ രക്ഷിക്കാനായത്. യുവാവിന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ സംഭവവും സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.