വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമായി പുറത്ത് പോയി; സുഹൃത്തക്കളെ കണ്ടപ്പോൾ കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്തു; 3 വയസ്സുകാരിക്ക് കാറിനുള്ളിൽ ദാരുണാന്ത്യം; അയൽവാസിക്കെതിരെ കേസെടുത്തു
മീററ്റ്: കാറിനുള്ളിൽ ശ്വാസം മുട്ടി മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ അയൽവാസിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി പോലീസ്. സൈനികനായ സോംബീർ പൂനിയയുടെ മകളാണ് മരിച്ചത്. കുഞ്ഞിന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സൈനികനായ തിരെയാണ് പോലീസ് കേസെടുത്തത്. ഉത്തർപ്രദേശിലെ കാങ്കർഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
നരേഷിന്റെ അശ്രദ്ധ കാരണമാണ് ഹരിയാന ജിന്ദ് സ്വദേശിയായ സൈനികന്റെ മൂന്ന് വയസ്സുകാരിയായ മകൾ വർത്തിക ആണ് മരിച്ചത്. ഫസൽപൂരിലെ രാജേഷ് എൻക്ലേവ് ആർമി കോളനിയിലാണ് സോംബീറും കുടുംബവും താമസിക്കുന്നത്. ഹിമാചൽ സ്വദേശിയായ ലാൻസ് നായിക് നരേഷും ഇവിടെയാണ് താമസിക്കുന്നത്.
വർത്തിക വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അയൽവാസിയായ നരേഷ് കുഞ്ഞിനെ പുറത്ത് കൊണ്ട് പോകാമെന്ന് ആവശ്യവുമായി എത്തിയത്. കുഞ്ഞിന്‍റെ അമ്മ റിതു വിസ്സമ്മതിച്ചിട്ടും നരേഷ് വർത്തികയെ കാറിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ സുഹൃത്തുക്കളെ കണ്ടപ്പോൾ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്ത് പോയെന്നാണ് കുഞ്ഞിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നത്.
രാവിലെ 10:15 ഓടെയാണ് ആർമി കോളനിയിൽ നിന്നും കുഞ്ഞുമായി നരേഷ് പോയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞുമായി നരേഷ് തിരിച്ചെത്താതായതോടെ മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചിറങ്ങി. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ഇയാൾ തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കാറിനടുത്ത് എത്തിയപ്പോഴാണ് ബോധരഹിതയായി കുഞ്ഞിനെ കണ്ടെത്തിയത്. മാതാപിതാക്കൾ കണ്ടെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കാറിനുള്ളിലെ കനത്ത ചൂട് കാരണമാണ് മരണം സംഭവിച്ചത്.