വീടിന്റെ ഗേറ്റ് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം നടന്നത് പിതാവ് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെ

Update: 2025-02-14 06:17 GMT

ചെന്നൈ: വീടിന്റെ ഗേറ്റ് വീണ് ഏഴുവയസ്സുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരിലാണ് ദാരുണ സംഭവം നടന്നത്. രണ്ടാം ക്ലാസുകാരി ഐശ്വര്യയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് പിതാവ് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു അപകടം നടന്നത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പ്രദേശത്ത് കട നടത്തുന്ന പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് ദിവസവും കുട്ടിയെ ഇരുചക്ര വാഹനത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുപോവുകയും വിളിക്കാന്‍ വരുന്നതും. ഇന്നലെയും പതിവുപോലെ വീട്ടിലേക്ക് കൊണ്ടുവന്നു.

തുടര്‍ന്ന് പെണ്‍കുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറക്കുകയും അച്ഛന്‍ ഇരുചക്രവാഹനവുമായി പോയതിനുശേഷം ഗേറ്റ് അടക്കുകയും ചെയ്തു. തുടര്‍ന്ന്, പെട്ടെന്ന് പെണ്‍കുട്ടിയുടെ മേല്‍ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അയല്‍ക്കാരും പെണ്‍കുട്ടിയുടെ അച്ഛനും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News