അമിത വേഗതയിൽ പാഞ്ഞെത്തി; സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; 5 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മറിഞ്ഞു

Update: 2025-04-02 09:45 GMT

മുംബൈ: മഹാരാഷ്ട്രയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 5 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു.

തുടർന്ന് പുറകിൽ എത്തിയ ട്രാവലറും കൂട്ടിയിടിച്ചു. ഇടിച്ച ഉടന്‍ ട്രാവലറും കാറും മറിഞ്ഞതാണ് മരണ സംഖ്യ ഉയരാൻ കാരണം. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച ആഞ്ചുപേരും.

പരിക്കേറ്റ 25ല്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്. കാറിന്‍റെയും ട്രാവലറിന്‍റെയും അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നതായും പറഞ്ഞു.

Tags:    

Similar News