നഗ്നനാക്കി നൃത്തം ചെയ്യിച്ചു; ലൈംഗികമായി പീഡിപ്പച്ചു ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍: ബെംഗളൂരുവിലെ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസുകാരന്‍ നേരിട്ടത് ക്രൂര പീഡനം

: ബെംഗളൂരുവിലെ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസുകാരന്‍ നേരിട്ടത് ക്രൂര പീഡനം

Update: 2025-09-11 00:22 GMT

ബെംഗളൂരു: സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നേരിട്ടത് അതിക്രൂരമായ റാഗിങ്ങ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയെ നഗ്‌നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്.

കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് മര്‍ദിക്കുകയും ചെയ്‌തെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3 മുതല്‍ 6 വരെ സ്ഥിരമായി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ വച്ച് റാഗിങ്ങിന് ഇരയായതായി മാതാപിതാക്കള്‍ പറയുന്നു. റാഗിങ് നടന്നതിനു പിന്നാലെ ഹോസ്റ്റല്‍ വാര്‍ഡനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ മാതാപിതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News