ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൻ അപകടം; ചീറിപാഞ്ഞെത്തിയ ട്രക്ക് ആളുകൾക്കിടയിൽ ഇടിച്ചുകയറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്; നടുങ്ങി കർണാടക

Update: 2025-09-12 16:49 GMT

ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ വാഹനാപകടം. ഇന്നുണ്ടായ ദാരുണമായ സംഭവത്തിൽ ആറു പേർ തൽക്ഷണവും ഒരാൾ ആശുപത്രിയിലും മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവം നടന്നത് തിരക്കേറിയ ദേശീയപാത 373 ലാണ്. ഘോഷയാത്ര കടന്നുപോകുമ്പോൾ അമിതവേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസ്ഥലത്ത് അഞ്ച് പേർ മരിച്ചെന്നും, ഗുരുതരമായി പരിക്കേറ്റ ഒരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിമജ്ജന ചടങ്ങുകൾക്കിടയിൽ ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചത് പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Similar News