പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് ജീപ്പ് ഇടിച്ചുകയറി വൻ അപകടം; മൂന്ന് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്; ദാരുണ സംഭവം വെല്ലൂരില്‍
വെല്ലൂര്‍: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ജീപ്പ് ഇടിച്ചുകയറി മൂന്ന് പേർ അതിദാരുണമായി മരിച്ചു. ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
ചെന്നൈ ബെംഗളൂരു ഹൈവേയിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ജീപ്പ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചെന്നൈ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് വെല്ലൂരിലേക്ക് പോവുകയായിരുന്നു ഇവര്‍
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായി തകര്‍ന്നു. ഇത് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ ഗുരുതര പരിക്കേറ്റു. ഒരാളെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.