ഭീഷണിപ്പെടുത്തിയ മുന്‍കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു; ഗുരുതരമായി പരിക്കേറ്റ് യുവാവ്

ഭീഷണിപ്പെടുത്തിയ മുന്‍കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

Update: 2024-10-06 10:09 GMT

ആഗ്ര: ഭീഷണിപ്പെടുത്തിയ മുന്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു യുവതി. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ഒരു റസ്റ്റോറന്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആസിഡ് ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടുകയാണുണ്ടായത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ശനിയാഴ്ച രാവിലെ റസ്റ്റോറന്റില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും കുറേനേരം സംഭാഷണത്തില്‍ ഏര്‍പ്പെടുകയും. തടര്‍ന്ന് യുവതി ബാഗില്‍നിന്നും ഒരുകുപ്പിയെടത്ത് തുറന്ന് യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹ മോചിതയായ യുവതിയോട് മുന്‍പ് ഇയാള്‍ വിവാഹവാഗ്ദാനം നടത്തിയിരുന്നതായും പിന്നീട് ഇയാള്‍ യുവതിയെ ഭീഷണപ്പെടുത്തിയതായും അന്വേഷണത്തില്‍നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

വിവേക് എന്ന ആളിനാണ് ആസിഡ് ആക്രമണം നേരിട്ടത്. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥത്ത് പൊലീസ് എത്തുന്നത് മുന്‍പതന്നെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. അതേസമയം അവിടെയുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയട്ടില്ല.

യുവാവ് വരുമ്പോള്‍ യുവതി റസ്റ്റോറന്റിനുള്ളില്‍ ഇരിക്കുകയായിരുന്നു എന്നാണ് റസ്റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കിയത്. പിന്നീട് അവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. സംസാര തുടങ്ങി കുറച്ച് നിമിഷങ്ങള്‍ക്കകമാണ് യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്.

Tags:    

Similar News