ഡൽഹിയെ വിഴുങ്ങി വിഷപ്പുക; വായുമലിനീകരണം അതിരൂക്ഷമാകുന്നു; ശ്വാസകോശ രോ​ഗികളുടെ എണ്ണത്തിൽ വർധനവ്; ആശുപത്രിയിൽ തിക്കും തിരക്കും; മുന്നറിയിപ്പ്

Update: 2024-11-08 12:54 GMT

ഡൽഹി: ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ വായുമലിനീകരണം നിയന്ത്രണമില്ലാതെ വർധിക്കുകയാണ്. ജനങ്ങളുടെ അശ്രദ്ധ മൂലമാണ് വായുമലിനീകരണത്തോത് വർധിച്ചത്. ഇപ്പോൾ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുകയാണ്.

വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങിയ സ്ഥലങ്ങളിൽ വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

അതേസമയം, വായു മലിനീകരണം ഉയരുമ്പോഴും എല്ലാ വർഷത്തെയും പോലെ ഇത്തവണയും യമുനാ നദിയിൽ ഛട്ട് പൂജ ആഘോഷങ്ങൾ ഗംഭീരമായിട്ട് നടന്നു. യമുന നദിയിലെ വിഷപ്പതയിൽ സ്ത്രീകൾ മുങ്ങികുളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിന്നു.

യമുന നദിയിൽ വിഷപ്പത തുടരുന്ന സാഹചര്യത്തിൽ യമുനയിൽ മുങ്ങി ഛട്ട് പൂജ ആഘോഷങ്ങൾ നടത്താൻ ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് ആയിരങ്ങളാണ് യമുനാ നദിയിൽ പൂജ നടത്തിയത്.

Tags:    

Similar News