'പുഷ്പ 2' ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവം; നടൻ അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം; അനുവദിച്ചത് നമ്പള്ളി മജിസ്ട്രേറ്റ് കോടതി; വരവേറ്റ് ആരാധകർ

Update: 2025-01-03 12:36 GMT

ഹൈദരാബാദ്: പുഷ്പ 2 ഫസ്റ്റ് ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ച് കോടതി. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. അതിനുശേഷമാണ് കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

അതേസമയം, ഡിസംബര്‍ നാലിനാണ് പുഷ്പ-2 സിനിമയുടെ പ്രീമിയര്‍ ഷോക്കിടെ സന്ധ്യ തിയറ്ററിൽ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുൻ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗര്‍ സ്വദേശിനി രേവതി ആണ് മരിച്ചത്.

സംഭവം നടന്നതിന് പിന്നാലെ തിയറ്ററിൽ രാത്രി അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുന്നതിന്‍റെയും മരിച്ച രേവതിയെ പുറത്തേക്ക് കൊണ്ടുവരുന്നതിന്‍റെയും ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.

Tags:    

Similar News