മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; ആന്ധ്രയില്‍ പത്ത് വയസുകാരിക്ക് നേരെ പഴുപ്പിച്ച ഇരുമ്പുകമ്പി കൊണ്ട് മര്‍ദനം; അയല്‍വാസി അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം

Update: 2025-06-23 11:56 GMT

ഹൈദരാബാദ്: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. ആന്ധ്ര പ്രദേശിലാണ് സംഭവം. ചെഞ്ചമ്മ എന്ന കുട്ടിക്ക് നേരെയാണ് മര്‍ദനമുണ്ടായത്. പഴുപ്പിച്ച ഇരുമ്പ് കമ്പി കുട്ടിയുടെ ശരീരത്തില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നു. ഫോണ്‍ മോഷ്ടിച്ചില്ലെന്ന് കുട്ടി പലതവണ പറയുന്നുണ്ടെങ്കിലും അയല്‍വാസി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം.

കുട്ടിയുടെ അമ്മ പുനര്‍ വിവാഹം ചെയ്തതിനാല്‍ ബന്ധുവിന്റെ കൂടെ സന്നാരി മാണിക്യം ആദിവാസി കോളനിയിലാണ് കുട്ടി താമസിക്കുന്നത്. ഇവരുടെ അയല്‍വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കാണാതെ പോയതില്‍ അയല്‍വാസി കുട്ടിയെ സംശയിക്കുകയായിരുന്നു.

കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. കുട്ടിയുടെ ബന്ധുവുള്‍പ്പെടെ നാല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയെ ഉപദ്രവിക്കുന്നതിന്റെയും പൊള്ളലേറ്റ് കുട്ടി നിലവിളിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags:    

Similar News