ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശം: അശോക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദ് അറസ്റ്റില്‍
അശോക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശമടങ്ങിയ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഒരു സ്വകാര്യ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍. അശോക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ അലി ഖാന്‍ മഹ്‌മൂദാബാദാണ് അറസ്റ്റിലായത്.
ഇയാള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. അലി ഖാന്‍ മഹ്‌മൂദാബാദിന്റെ വിവാദ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് . ഈ വിഷയം ചൂണ്ടിക്കാട്ടി യുവമോര്‍ച്ച നേതാവിന്റെ പരാതിയിലാണ് നടപടി.
അലി ഖാന്‍ മഹ്‌മൂദാബാദിനെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അജിത് സിംഗ് പറഞ്ഞു. ഇന്ത്യന്‍ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും വര്‍ഗീയ സംഘര്‍ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ അലി ഖാന്‍ മഹമൂദാബാദിന് നോട്ടീസ് അയച്ചിരുന്നു.