''ഗര്‍ബ നൃത്ത ചടങ്ങിൽ എത്തുന്നവരെ ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ''; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്; അഹിന്ദുക്കൾ ചടങ്ങിൽ പങ്കെടുക്കുന്നത് തടയാനെന്ന് വിശദീകരണം; വിമർശനവുമായി കോൺഗ്രസ്

Update: 2024-10-01 06:54 GMT

ഇന്ദോര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ നൃത്ത ചടങ്ങിൽ എത്തുന്നവർക്ക് നിർബന്ധിതമായി ഗോമൂത്രം നൽകണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ഇൻഡോർ ജില്ലാ പ്രസിഡൻ്റ് ചിന്തു വർമ. ഇത് കാരണം അഹിന്ദുക്കൾ ചടങ്ങിൽ പങ്കെടുക്കുന്നത് തടയാനാവുമെന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. മുൻവർഷങ്ങളിൽ, ആധാർ കാർഡുകൾ പരിശോധിച്ച ശേഷമായിരുന്നു ഇൻഡോറിലെ ഗർബ വേദികളിലേക്ക് സംഘാടകർ പ്രവേശനം അനുവദിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഗര്‍ബ നൃത്തം.

ഈ വര്‍ഷം നവരാത്രി ആഘോഷങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ ഗോമൂത്രം കുടിപ്പിച്ച ശേഷമേ അകത്തേക്ക് കടത്തിവിടാവൂ, ഇതുമായി ബന്ധപ്പെട്ട് ഇന്ദോറില്‍ ഗര്‍ബ നൃത്തരാത്രികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയതായി ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ചിന്‍ടു വെര്‍മ പറഞ്ഞു. എന്നാൽ ഈ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ബി.ജെ.പി.യുടെ ധ്രുവീകരണ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ 'ഗോമൂത്രം കുടിപ്പിക്കലെന്ന്' കോണ്‍ഗ്രസ് ആരോപിച്ചു.

ഒരു ഹിന്ദുവിന് ഒരിക്കലും ഈ മുൻവ്യവസ്ഥ നിരസിക്കാൻ കഴിയില്ല എന്നതിനാൽ നവരാത്രി ഉത്സവ വേളയിൽ ഗർബ പന്തലുകളിൽ ആളുകളെ വിടുന്നതിന് മുമ്പ് ഗോമൂത്രം കുടിക്കാൻ ആശ്യപ്പെടുമെന്ന് ഇൻഡോർ ജില്ലയിലെ ബിജെപി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

നൃത്തത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികളെ ഗോമൂത്രം കുടിപ്പിച്ച ശേഷമേ അകത്തേക്ക് കടത്തിവിടാവൂയെന്ന നിര്‍ദേശം ഗര്‍ബ പരിപാടികളുടെ സംഘാടകർക്ക് നൽകിയിട്ടുണ്ട്. സനാതന ധര്‍മപ്രകാരം ഗോമൂത്രം കുടിക്കുന്നത് പ്രധാനമാണെന്നും ഹിന്ദുക്കള്‍ക്ക് ഈ നിര്‍ദേശം ഒരിക്കലും നിരാകരിക്കാന്‍ കഴിയില്ലെന്നും ചിന്‍ടു വെര്‍മ പറഞ്ഞു.

പലപ്പോഴും അഹിന്ദുക്കൾ കള്ളം പറഞ്ഞ് ഗര്‍ബ വേദികളില്‍ എത്താറുണ്ട്. ഇത് മുൻപ് പല പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആധാര്‍ കാര്‍ഡ് മാറ്റാന്‍ കഴിഞ്ഞേക്കും എന്നാല്‍ ഒരു ഹിന്ദുവിന് ഒരിക്കലും 'ആചമന്‍' ആചാരത്തോട് മുഖം തിരിക്കാന്‍ കഴിയില്ല. ഗോമൂത്രം കൊണ്ട് ആചമന്‍ ചെയ്ത ശേഷമേ ഒരു ഹിന്ദു ഗര്‍ബ വേദിയിലേക്ക് കടക്കൂ. അതിനെ എതിര്‍ക്കാന്‍ ഒരു ഹിന്ദുവിന് സാധ്യവുമല്ല എന്നും ചിന്‍ടു വർമ്മ പറഞ്ഞു.

അതേസമയം, ആഘോഷങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഇൻഡോർ പോലീസും ഒരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഗാർബ വേദികൾക്ക് ചുറ്റും പട്രോളിംഗ് നടത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിനോദ് കുമാർ മീണ പറഞ്ഞു.

Tags:    

Similar News