പശ്ചിമ ബംഗാളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-03-26 12:21 GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ബഹാറ ഗ്രാമത്തില്‍ വയലില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് വൃത്താകൃതിയിലുള്ള ഒരു വസ്തു ലഭിക്കുകയായിരുന്നു. ഇതെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്.